വാഷിംഗ്ടൺ: അമേരിക്കൻ പോപ്പ് ഗായിക ജനിഫർ ലോപ്പസിന് തുർക്കിയിൽ ‘നോ എൻട്രി’ വിവാദം. ജെന്നിഫർ ലോപ്പസിനു പ്രവേശനം നിഷേധിച്ച് തുർക്കിയിലെ ലക്ഷ്വറി ഷോപ്പിംഗ് സെന്റർ. തുർക്കിയിലെ ഇസ്തംബുൾ നഗരത്തിലെ ഇസ്റ്റിൻയേ പാർക്ക് മാളിലുള്ള സ്റ്റോറിലാണ് ആഡംബര സാധനങ്ങൾ വാങ്ങാൻ ജെന്നിഫർ എത്തിയപ്പോൾ പ്രവേശനം നിഷേധിച്ചത്.
സ്റ്റോറിനുള്ളിൽ നല്ല തിരക്കുള്ളതിനാൽ സെക്യൂരിറ്റിക്കാരൻ ജെന്നിഫറിനെ സ്ഥാപനത്തിനുള്ളിലേക്ക് കടത്തിവിട്ടില്ല ഇതിഹാസതാരം ആണെന്നുള്ള കാര്യം സെക്യൂരിറ്റിക്കാരന് മനസിലായിരുന്നുമില്ല.. ജെന്നിഫറിനോട് സെക്യൂരിറ്റി ജീവനക്കാരൻ ഇപ്പോൾ പ്രവേശിക്കാനാകില്ലെന്നു പറഞ്ഞു.
ചെറുപുഞ്ചിരിയോടെ ജെനിഫർ ഈ സ്റ്റോറിൽ നിന്നും തൊട്ടടുത്ത സ്റ്റോറിലേക്ക് പോയി. തങ്ങളുടെ സ്ഥാപനത്തിൽ കയറ്റാതെ വിട്ടത് ഇതിഹാസതാരം ആണെന്ന് മനസ്സിലായി ഇവർക്ക് പിന്നാലെ ഓടിയെത്തിയ മറ്റു ജീവനക്കാക്കാ ജെനിഫറിനെ സ്റ്റോറിലേക്ക് ക്ഷണിച്ചെങ്കിലും അവർ ആക്ഷണം നിരസിച്ചു. തനിക്കുവേണ്ട ആഡംബര വസ്തുക്കൾ തൊട്ടടുത്ത സ്റ്റോറിൽ നിന്ന് വാങ്ങിയശേഷം സെക്യൂരിറ്റികാരന് പുഞ്ചിരി സമ്മാനിച്ച ജനിഫർ യാത്ര പറഞ്ഞു.
American pop singer Jennifer Lopez faces ‘no entry’ controversy in Turkey