വീണ്ടും അമേരിക്കൻ ചാഞ്ചാട്ടം: തീരുവയിൽ ഇന്ത്യയുമായി തുറന്ന ചർച്ചയ്ക്ക് തയാറെന്നു യു എസ്

വീണ്ടും അമേരിക്കൻ ചാഞ്ചാട്ടം:  തീരുവയിൽ ഇന്ത്യയുമായി തുറന്ന ചർച്ചയ്ക്ക് തയാറെന്നു യു എസ്

വാഷിംഗ്ടൺ: തിരിച്ചടി തീരുവയിൽ ഇന്ത്യക്കെതിരേയുള്ള നീക്കത്തിൽ നിലപാട് മാറ്റി യുഎസ് എ. കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച നിലപാടിൽ നിന്ന് യു.എസ് പിൻവലിയുന്നതിന്റെ സൂചനകളാണ് ഇന്ന് പുറത്തുവരുന്നത്.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അസാനിപ്പിച്ചുവെന്നായിരുന്നു കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനു പിന്നാലെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് അമേരിക്കൻ നിലപാട് മയപ്പെടുത്തി രംഗത്തു വന്നു.

അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യ തുടരുമെന്നും ഇന്ത്യയുമായി തുറന്ന ചർച്ചകൾക്ക് തയാറാണെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. പ്രസിഡന്റ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ നിർത്തിവെയ്ക്കണമെമെന്ന ട്രംപിന്റെ തുടർച്ചയായുളള ഭീഷണി ഇന്ത്യ തള്ളിയതോടെയാണ് ഇന്ത്യക്കെതിരേയുളള ചുങ്കം അമേരിക്ക 50 ശതമാനമായി ഉയർത്തിയത്.

American volatility again: US ready for open talks with India on tariffs

Share Email
LATEST
More Articles
Top