കത്വവയില്‍ വീണ്ടും മേഘവിസ്‌ഫോടനം: മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലു മരണം

കത്വവയില്‍ വീണ്ടും മേഘവിസ്‌ഫോടനം: മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലു മരണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മേഘവിസ്ഫോടനം. കശ്മീരിലെ കത് വയിലെ ജോധ് ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മലവെള്ളപ്പാച്ചിലില്‍ നിരവധി റോഡുകള്‍ ഒലിച്ചുപോയി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ജംഗ്ലോട്ടി ഗ്രാമം ഒറ്റപ്പെട്ടു മണ്ണിടിച്ചിലില്‍ നിരവധി വീടുകളും തകര്‍ന്നതായി കത് വ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം കിഷ്ത്വാറില്‍ ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിനും 60 പേര്‍ മരണപ്പെട്ടിരുന്നു. റെയില്‍വേ ട്രാക്ക്, ദേശീയപാത-44, പോലീസ് സ്റ്റേഷന്‍ തുടങ്ങിയവ കനത്ത മഴയില്‍ തകര്‍ന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

Another cloudburst in Kathua: Four dead in flash floods and landslides

Share Email
Top