ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ആഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ആഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം

കൊല്ലപ്പെട്ടവരില്‍ റോയിട്ടേഴ്‌സിന്റെയും അല്‍ജസീറയുടേയും റിപ്പോര്‍ട്ടറും ക്യാമറമാനും

ജറുസലേം: ഇസ്രയേല്‍ സൈന്യം തെക്കന്‍ ഗാസയിലെ ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തില്‍ ആഞ്ച് മാധ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസാ സിറ്റിയിലെ നസീര്‍ മെഡിക്കല്‍ കോംപ്ലക്‌സിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ റോയിട്ടേഴ്‌സ് ക്യാമറാമാനും അസോസിയറ്റ് പ്രസിന്റെയും അല്‍ ജസീറയുടെയും എന്‍ബിസിയുടെയും ജേണലിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്.

റോയിട്ടേഴ്‌സ് ക്യാമറാമാന്‍ ഹുസം അല്‍ മസ്രി, റിപ്പോര്‍ട്ടര്‍ മോസാ അബു താഹ എന്നിരുടെ മരണം സ്ഥിരീകരിച്ചു. ഇരുവരും ആശുപത്രിക്കുനേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് മരണപ്പെട്ടതെന്നു റോയിട്ടേഴ്‌സ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫ്രര്‍ ഹാത്തിം ഖാലിദിന് ആക്രമണത്തില്‍ പരിക്കേറ്റു.

അസോസിയേറ്റ് പ്രസിനുവേണ്ടി 2022 മുതല്‍ ഫ്രീലാന്‍സായി വാര്‍ത്തകള്‍ നല്കുന്ന മറിയം ഡാഗാ(33) കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നു.
അല്‍ ജസീറയുടെ കാമറാമാന്‍ മുഹമ്മദ് സലാമ കൊല്ലപ്പെട്ടതായി അല്‍ ജസീറ സ്ഥിരീകരിച്ചു. മിഡില്‍ ഈസ്റ്റ് ഐ ലേഖകന്‍ അഹമ്മദ് അബു അസീസും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നു.

ഇസ്രയേല്‍ നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് മാധ്യമ പ്രവര്‍ത്തകരെ കൂടാതെ 16 മറ്റുള്ളവരും മരണപ്പെട്ടതായി ഗാസാ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ നാലു ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുത്തനായി ലോകാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തിനു പിന്നാലെ പ്രദേശത്തു കനത്ത പുക ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്നലെ കുട്ടികളടക്കം 63 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ എട്ടു പേര്‍ കൂടി പട്ടിണിമൂലം മരിച്ചു. ഗാസ സിറ്റിയിലെ സെയ്തുണ്‍, ഷെജയ്യ പട്ടണങ്ങളില്‍ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകര്‍ത്തു.

AP, Reuters employees among 5 journalists killed by Israeli strike

Share Email
Top