ഐഫോൺ 17 മോഡലുകൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങി ആപ്പിൾ: പ്രധാന പങ്കാളിയായി ടാറ്റ ഗ്രൂപ്പ്

ഐഫോൺ 17 മോഡലുകൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങി ആപ്പിൾ: പ്രധാന പങ്കാളിയായി ടാറ്റ ഗ്രൂപ്പ്

ടെക് പ്രേമികൾ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുന്നു. രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിലെ അതികായരായ ആപ്പിൾ നിർണായക മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്. സാധാരണയായി ചൈനയിൽ നിന്ന് മാത്രം ഉത്പാദനം ആരംഭിക്കുന്ന പതിവ് തെറ്റിച്ച്, വരാനിരിക്കുന്ന ഐഫോൺ 17 മോഡലുകൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. 

ഐഫോൺ 17ന്റെ എല്ലാ നാല് പതിപ്പുകളും, പ്രോ പതിപ്പുകൾ ഉൾപ്പെടെ, ഇന്ത്യയിൽ നിന്ന് തന്നെ ആദ്യ ഷിപ്പ്മെന്റിൽ ഉണ്ടാകുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആപ്പിളിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്.ചൈനയുമായുള്ള വ്യാപാര തർക്കങ്ങളും ചുങ്കം പ്രശ്നങ്ങളും കാരണം ഉത്പാദന കേന്ദ്രം മാറ്റാൻ ആപ്പിൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഇന്ത്യയിലെ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തു. 

ഈ നീക്കത്തിലൂടെ അമേരിക്കയിലേക്കുള്ള ഐഫോണുകളുടെ ഭൂരിഭാഗം ആവശ്യകതയും ഇന്ത്യയിൽ നിന്ന് നിറവേറ്റാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക പാദത്തിൽ മാത്രം ഏകദേശം 1.1 ബില്യൺ ഡോളറിന്റെ ചുങ്കം തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആപ്പിൾ പ്രതീക്ഷിക്കുന്നു.

ടാറ്റ ഗ്രൂപ്പ് ആപ്പിളിന്റെ പ്രധാന പങ്കാളിയായി ഇന്ത്യയിൽ മാറുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഐഫോൺ ഉത്പാദനത്തിന്റെ പകുതിയോളം ടാറ്റയുടെ പ്ലാന്റുകളിൽ നിന്നായിരിക്കുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ടാറ്റയുടെ നിർമ്മാണ കേന്ദ്രവും, ബെംഗളൂരുവിലെ ഫോക്‌സ്‌കോണിന്റെ ഉത്പാദന കേന്ദ്രവും ഇതിനോടകം പ്രവർത്തനസജ്ജമായി കഴിഞ്ഞു.

Apple is preparing to manufacture and launch iPhone 17 models in India

Share Email
Top