ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനം.

യുഎഇ വേദിയാവുന്ന ഏഷ്യാകപ്പിനായി സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നത് യുവതാരങ്ങളേയും ടി20 സ്‌പെഷ്യലിസ്റ്റുകളേയുമാണെന്നാണ് സൂചന. ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കില്‍ നിന്ന് മുക്തനായ സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി തുടരും.ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും ഇന്നത്തെ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.

സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ ഓപ്പണിംഗ് കൂട്ടുകെട്ടിന് ഏഷ്യാ കപ്പിലും മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. മൂന്നാം നമ്പറില്‍ തിലക് വര്‍മ്മയും മധ്യനിരയില്‍ സൂര്യകുമാര്‍, ഹാര്‍ദിക് പണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ സ്ഥാനവും ഉറപ്പിക്കാം. . ശ്രേയസ് അയ്യരും റിങ്കു സിംഗുമാണ് ബാറ്റിംഗ് നിരയിലെത്താന്‍ മത്സരിക്കുന്നത്. യുഎഇയിലെ സാഹചര്യങ്ങളും നിലവിലെ ഫോമും പരിഗണിച്ച് വാഷിംഗ്ടണ്‍ സുന്ദറിനെയും പരിഗണിച്ചേക്കും.

Asia Cup Cricket: Indian team announcement today

Share Email
Top