മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീം ഇന്ത്യ പ്രഖ്യാപനം ചൊവ്വാഴ്ച്ച നടത്തും. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ ന്ന് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസി സിഐ വ്യക്തമാക്കി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനാകുമെ ന്നാണ് റിപ്പോര്‍ട്ടുകള്‍.
അഭിഷേക് ശര്‍ മ്മയ്‌ക്കൊപ്പം ഗില്ലിനെ ഓപ്പണിംഗില്‍ പരിഗണിച്ചാല്‍ സഞ്ജുവിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. ജസ്പ്രിത് ബുംറ ഏഷ്യാകപ്പില്‍ കളിക്കുമെന്നാണ് സൂച ന. തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എ ന്നിവരും ടീമിലുണ്ടാകും.
സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറായാല്‍ ജി തേഷ് ശര്‍മ്മ, ധ്രുവ് ജുറല്‍ എന്നിവരി ല്‍ ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായി പ രിഗണിച്ചേക്കും. അതേസമയം ഏഷ്യാ കപ്പ് ടീമിലേക്ക് ഓപ്പണര്‍ യശസ്വി ജ യ്‌സ്വാളിനെയും മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരെയും പരിഗണിക്കില്ലെ ന്ന് റിപ്പോര്‍ട്ടുണ്ട്.
Asia Cup; Team India to be announced on Tuesday