വാഷിംഗ്ടൺ : അപ്പോളോ 13 ചാന്ദ്രദൗത്യത്തിന്റെ കമാൻഡറും പലതവണ ബഹിരാകാശ സഞ്ചാരം നടത്തിയ വ്യക്തിയുമായിരുന്ന ജിം ലോവൽ അന്തരിച്ചു. മരണവിവരം ഔദ്യോഗികമായി പുറത്തു വിട്ടത് നാസയാണ്. 97 വയസ്സായിരുന്നു അദ്ദേഹത്തിന്.
അമേരിക്കൻ നേവിയിൽ ക്യാപ്റ്റനായി ആയിരുന്നു ഔദ്യോഗീക ജീവിതം ആരംഭിച്ചത്. തുടർന്നു ജിം ലോവൽ നാസയുടെ ഭാഗമായി. നാസയുട ജെമിനി ഏഴ്, ജെമിനി 12, അപ്പോളോ എട്ട്, അപ്പോളോ 13 ദൗത്യങ്ങളിൽ ഭാഗമായി.ജിം ലോവൽ മിഷൻ കമാൻഡറായി ചന്ദ്രനിൽ ഇറങ്ങാനായി നാസ നടത്തിയ ദൗത്യങ്ങളിലൊന്നായിരുന്നു അപ്പോളോ 13. എന്നാൽ ദൗത്യം വിജയിച്ചില്ല.
1970 ഏപ്രിൽ 11നാണ് വിക്ഷേപണം നടന്നത്. യാത്ര ആരംഭിച്ച 56 മണിക്കൂർ പിന്നിട്ടപ്പോൾ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചു. കമാൻഡ് മൊഡ്യൂളിലേക്കുള്ള ഓക്സിജൻ, വൈദ്യുതി ബന്ധം തകരാറിലായതോടെ ദൗത്യം ഉപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായി സംഘം. അതി സാഹസികമായ പ്രവർത്തനങ്ങളിലൂടെ സംഘം ഭൂമിയിൽ തിരിച്ചെത്തി. അപ്പോളോ 13 പേടകം 1970 ഏപ്രിൽ 17ന് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിച്ചു.
Astronaut Jim Lowell passes away: NASA announces death