ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രി

ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയെ ജാതിയും മതവും പറഞ്ഞ് തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒട്ടേറെ ത്യാഗം സഹിച്ചവരും, സ്വാതന്ത്ര്യസമരത്തില്‍ കൊടിയ പീഡനമേറ്റുവാങ്ങി ജീവച്ഛവമായി തീര്‍ന്നവര്‍ക്കും ഇന്ത്യയെക്കുറിച്ച് സ്വപ്നമുണ്ടായിരുന്നു.

ദാരിദ്ര്യമില്ലാത്ത, പട്ടിണി മരണമില്ലാത്ത, ബാലവേലയില്ലാത്ത, ജാതിവിവേചനം ഇല്ലാത്ത, മതവിദ്വേഷമില്ലാത്ത, ജീവിതായോധനത്തിനുള്ള ഉപാധികള്‍ നിഷേധിക്കപ്പെടാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അത് യാഥാര്‍ത്ഥ്യമാക്കാന്‍ പുനരര്‍പ്പണം ചെയ്യുകയയെന്നുള്ളതാണ് ഈ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ കരണീയമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജി തന്നെയാണ് അതിന് മികച്ച മാതൃകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നഗരങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മതിമയങ്ങാതെ, അതിലൊന്നും പങ്കെടുക്കാതെ അതിന്റെ മറുപുറമായ ഇരുളടഞ്ഞ ചേരികളില്‍ അവരില്‍ ഒരാളായി കഴിയാന്‍ നടന്നുപോയ മഹാത്മാഗാന്ധി. ഉപരിതലത്തിലെ ആഘോഷങ്ങളില്‍ മതിമയങ്ങിയാല്‍ ആന്തര തലത്തിലെ നീറ്റല്‍ അറിയാതെ പോകുമെന്ന സന്ദേശമാണ് മഹാതാമജിയുടെ പ്രവൃത്തി. അതിലെ മനുഷ്യസ്നേഹപരവും ദേശാഭിമാനപരവുമായ സന്ദേശം ഏറ്റെടുക്കാന്‍ കഴിയുന്ന ഘട്ടമാണിത്. ചെറിയ കാലയളവൊഴികെ ജനാധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് നിസ്സാരകാര്യമല്ല. അതേസമയം, ജനാധിപത്യത്തിന് പകരം മതാധിപത്യമെന്ന മുറവിളികള്‍ ശക്തമാകുന്നതും നമ്മള്‍ കണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Attempt to destroy India on the basis of caste and religion: Chief Minister

Share Email
LATEST
More Articles
Top