ഗോഹട്ടി: വ്യാജ ഡോക്ടര്‍ പത്തുവര്‍ഷത്തിനിടെ നടത്തിയത് അമ്പതിലധികം സിസേറിയന്‍ ശസ്ത്രക്രിയകള്‍. ആസമിലെ ഗോഹട്ടിയിലാണ് സംഭവം. സില്‍ച്ചാറിലെ ഒരു സ്വകാര്യാശുപത്രിയില്‍ ഡോക്ടറായി നടിച്ച് തട്ടിപ്പ് നടത്തിയിരുന്ന പുലക് മലാകറിനെ തെക്കന്‍ ആസാമിലെ ബരാക് താഴ് വരിയില്‍ നിന്നാണ് പിടികൂടിയത്.
ആദ്യകാലത്ത് ചില ആശുപത്രിയില്‍ അറ്റന്‍ഡറായി ഇയാള്‍ ജോലി ചെയ്തിരുന്നു. ഈ പരിചയ സമ്പത്ത് ഉപയോഗിച്ചാണ് മറ്റ് ആശുപത്രികളിലെത്തി ഡോക്ടറായി ജോലി ചെയ്തത്. ഇതിനായി വന്‍ തുക മുടക്കി വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റും ഇയാള്‍ സ്വന്തമാക്കിയിരുന്നു. ഇത് ഉപയോഗിച്ചാണ് കഴിഞ്ഞ പത്തുവര്‍ഷമായി വിവിധ ആശുപത്രികളില്‍ ജോലി ചെയ്തത്.
വന്‍ തട്ടിപ്പ് നടത്തിയ ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
Attendant performed over 50 surgeries in 10 years as a fake doctor