ഇറാനുമായുളള നയതന്ത്രബന്ധമുപേക്ഷിച്ച ഓസ്‌ട്രേലിയ: പ്രഖ്യാപനം നടത്തി പ്രധാമന്ത്രി ആന്റണി ആല്‍ബനീസ്

ഇറാനുമായുളള നയതന്ത്രബന്ധമുപേക്ഷിച്ച ഓസ്‌ട്രേലിയ: പ്രഖ്യാപനം നടത്തി പ്രധാമന്ത്രി ആന്റണി ആല്‍ബനീസ്

മെല്‍ബണ്‍: ഇറാനുമായുള്ള നയതന്ത്രം ബന്ധം ഓസ്‌ട്രേലിയ ഉപേക്ഷിച്ചു. ഓസീസ് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസാണ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയയില്‍ ജൂതന്‍മാര്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണങ്ങള്‍ക്കു പിന്നിലുള്ള ശക്തി ഇറാനാണെന്നു ആരോപിച്ചാണ് ഓസ്‌ട്രേലിയ ഇറാനെതിരേ നടപടിയുമായി രംഗത്തു വന്നിട്ടുള്ളത്.

2024 ഒക്ടോബറില്‍ സിഡ്നിയിലെ ലൂയിസ് കോണ്ടിനന്റല്‍ കിച്ചണു നേരെയും ഡിസംബറില്‍ മെല്‍ബണിലെ ഇസ്രയേല്‍ സിനഗോഗിനു നേരെയും നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (എഎസ്‌ഐഒ) കണ്ടെത്തിയതായി ആല്‍ബനീസ് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ നടപടികളുടെ ഭാഗമായി ടെഹ്‌റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച ഓസ്‌ട്രേലിയ, ഇറാന്റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാനും ഉത്തരവിട്ടു.

ഇറാന്റെ സൈനികവിഭാഗമായ റവല്യൂഷനറി ഗാര്‍ഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടിയും ഓസ്‌ട്രേലിയ ആരംഭിച്ചു അടുത്തമാസം യുഎന്‍ സമ്മേളനത്തില്‍ പലസ്തീനു രാഷ്ട്രപദവി അംഗീകരിക്കുമെന്ന് ഈ മാസം 11ന് ഓസ്‌ട്രേലിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇറാനെതിരേയുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്.

Australia cuts diplomatic ties with Iran: Prime Minister Antony Albanese makes announcement

Share Email
LATEST
More Articles
Top