ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ അയച്ചു, രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്രാൻസ് വുമണും

ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ അയച്ചു, രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്രാൻസ് വുമണും

കൊച്ചി : യൂത്ത്കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്രാൻസ് വുമണും ബിജെപി നേതാവുമായ അവന്തിക രംഗത്തെത്തി. തന്നോട് ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ അയച്ചെന്നും, ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടതായും അവന്തിക ആരോപിക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് സോഷ്യൽ മീഡിയ വഴി സന്ദേശങ്ങൾ അയച്ച് പരിചയപ്പെട്ടതെന്നും, പിന്നീട് നമ്പർ കൈക്കലാക്കിയ ശേഷം ടെലിഗ്രാം വഴി മോശം സംഭാഷണങ്ങൾ നടത്തിയെന്നും അവന്തിക പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ പുറത്തുവരുമെന്ന് മനസ്സിലാക്കിയാണ് ഇന്ന് രാവിലെ പോലും രാഹുൽ തന്നെ വിളിക്കാൻ ശ്രമിച്ചതെന്നും അവന്തിക വ്യക്തമാക്കി. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ രാഹുലിനെ വെല്ലുവിളിക്കുന്നുവെന്നും, പൊതുപ്രവർത്തകനും എംഎൽഎയും ആയതുകൊണ്ട് തനിക്ക് ഭീഷണിയുണ്ടെന്ന് ഭയന്നാണ് ഈ വിവരങ്ങൾ പുറത്തുവിടാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ ചില യുവതികളും രാഹുലിനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സർക്കാർ വിരുദ്ധ പോരാട്ടങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

Share Email
Top