മുംബൈ: മഹാരാഷ്ട്രയിൽ തീരദേശ ജില്ലകളിൽ കനത്ത മഴപെയ്തിറങ്ങുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി അധികൃതർ. ജനങ്ങൾ പരമാവധി യാത്ര ഒഴിവാക്കണമെന്ന് നിർദേശം
കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനിടെ ശക്തമായ മഴ പെയ്തിറങ്ങിയ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ എല്ലാ സ്കൂളുകൾക്കും, കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുംബൈയി ഓറഞ്ച് അലർട്ടും, റായ്ഗഡ്, രത്നഗിരി, സതാര, കൊളാപ്പൂർ, പുനെ ജില്ലകൾക്ക് റെഡ് അലർട്ടും പ്രഖ്യാപിച്ചു.
കനത്ത മഴ എക്‌സ്പ്രസ് ഹൈവേകളിൽ ഗതാഗതക്കുരുക്കുകൾക്ക് കാരണമായി..മുംബൈ പൊലീസ് കമ്മീഷണർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നല്കി. “ അത്യാവശ്യമല്ലെങ്കിൽ യാത്ര ഒഴിവാക്കണമെന്ന് നിർദേശിച്ചു.
അടിയന്തര സാഹചര്യത്തിൽ 100, 112, 103 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെ മെന്ന്പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. പല സ്ഥലങ്ങളിലും മരങ്ങൾ കടപഴകി വീണു. വൈദ്യുതി ബന്ധവും തകരാറിലായി.
Avoid going outdoors: Mumbai schools, colleges shut amid rain red alert