മനോഹരമായ ആകാശ വിസ്മയങ്ങൾ കാണാൻ ബഹ്റൈനിൽ അപൂർവമായൊരു അവസരം ഒരുങ്ങിയിരിക്കുകയാണ്. ആഗസ്റ്റ് 11 തിങ്കളാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ—മൊത്തം 10 മണിക്കൂറും 52 മിനിറ്റുമൊളള ദൈർഘ്യത്തിൽ—വ്യത്യസ്ത ആകാശവിസ്മയങ്ങൾ ഒരേസമയം ദൃശ്യമായേക്കും. ജ്യോതിശാസ്ത്രജ്ഞൻ ഡോ. അലി അൽ-ഹാജ്‌രിയുടെ മൊഴിമനുസരിച്ച്, ചൊവ്വ, ശനി, ചന്ദ്രൻ, വ്യാഴം, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളുടെ സംയോജനം, അതോടൊപ്പം പെർസിഡ് ഉൽക്കാവർഷം എന്ന പ്രതീക്ഷാജനകമായ ദൃശ്യം എന്നിവയൊക്കെ ബഹ്റൈൻ ആകാശത്ത് പ്രത്യക്ഷമാകും.
സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ചൊവ്വ ദൃശ്യമാകും. 95 ശതമാനം പ്രകാശത്തോടെ 28 ഡിഗ്രി ഉയരത്തിൽ കാണപ്പെടുന്ന ചൊവ്വ, രാത്രി മുന്നോട്ട് പോകുമ്പോൾ താഴ്ന്ന് വരും. ഭൂമിയിൽ നിന്ന് 325 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ചൊവ്വയിൽ നിന്നുള്ള പ്രകാശം ഇവിടെയെത്താൻ ഏകദേശം 18 മിനിറ്റും 4 സെക്കൻഡും എടുക്കും. രാത്രി ഏകദേശം 9.30-ഓടെ, കിഴക്കൻ ആകാശത്ത് ചന്ദ്രൻ ശനിയോട് അടുക്കുന്ന കാഴ്ച കാണാം. രാത്രി മുഴുവൻ ഈ രണ്ട് ആകാശഗോളങ്ങളും കൂടുതൽ അടുത്ത് വരും. ചൊവ്വാഴ്ച പുലർച്ചെ ആകുമ്പോഴേക്കും ചന്ദ്രനും ശനിയും തമ്മിലുള്ള അകലം 7 ഡിഗ്രിയും 27 മിനിറ്റുമായി ചുരുങ്ങും.
92.5 ശതമാനം പ്രകാശമുള്ള ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 3,70,000 കിലോമീറ്റർ അകലെയായിരിക്കും. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഒരു സെക്കൻഡിനപ്പുറം കൊണ്ട് ഭൂമിയിലെത്തും. അതേസമയം, ഏകദേശം പൂർണ്ണമായും (99.9%) പ്രകാശമുള്ള ശനി 1.3 ബില്യൺ കിലോമീറ്റർ അകലെയായിരിക്കും. ശനിയിൽ നിന്നുള്ള പ്രകാശം എത്താൻ ഒരു മണിക്കൂറിലധികം സമയമെടുക്കും.
Bahrain Awaits a Rare Celestial Spectacle on August 11: Planetary Alignment and Meteor Shower to Grace the Skies Simultaneously