ബാങ്ക് തട്ടിപ്പ് കേസ്: അനിൽ അംബാനിയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്

ബാങ്ക് തട്ടിപ്പ് കേസ്: അനിൽ അംബാനിയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്

റിലയൻസ് കമ്യൂണിക്കേഷനും പ്രമോട്ടർ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. വാർത്ത ഏജൻസി പി.ടി.ഐയാണ് പരിശോധനയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘം മുംബൈയിലെ അംബാനിയുടെ വസതിയിൽ പരിശോധന നടത്തി. റെയ്ഡ് സമയത്ത് അനിൽ അംബാനിയും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. എസ്.ബി.ഐക്ക് 2000 കോടി രൂപ നഷ്ടമായ കേസിലാണ് പരിശോധന നടന്നത്. അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ നേരത്തെ ഇ.ഡി.യും പരിശോധന നടത്തിയിരുന്നു.

അനിൽ അംബാനി 17,000 കോടി രൂപയുടെ തട്ടിപ്പിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണമാണ് അന്വേഷണത്തിന്റെ പശ്ചാത്തലം. നാഷണൽ ഹൗസിങ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി മുമ്പ് പരിശോധന നടത്തിയത്.

പ്രധാനമായും, 2017ൽ യെസ് ബാങ്കിൽ നിന്നെടുത്ത 3000 കോടി രൂപ വായ്പയാണ് അന്വേഷണത്തിന്റെ കേന്ദ്രീകരണം. വായ്പ നൽകുന്നതിന് മുമ്പേ ബാങ്ക് പ്രമോട്ടർമാരുടെ അക്കൗണ്ടിലേക്ക് പണം മാറിയെന്നതാണ് ഇ.ഡിയുടെ കണ്ടെത്തൽ. കൂടാതെ, റിലയൻസ് ഗ്രൂപ്പിലെ ചില കമ്പനികളുടെ വരുമാനത്തിൽ പെട്ടെന്നുണ്ടായ വർധനയ്ക്കും തട്ടിപ്പിനും ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ ഏജൻസികൾ നൽകുന്നു.

നേരത്തെ അനിൽ അംബാനിക്ക് ആശ്വാസം നൽകുന്ന നടപടിയുമായി കമ്പനി നിയമട്രിബ്യൂണൽ അപ്പലേറ്റ് അതോറിറ്റി രംഗത്തെത്തിയിരുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രെക്ചറിന്റെ പാപ്പരത്ത നടപടികൾ കമ്പനിനിയമ ട്രിബ്യൂണൽ അപ്പലേറ്റ് അതോറിറ്റിയാണ് സ്റ്റേ ചെയ്തതോടെയാണ് അനിൽ അംബാനിക്ക് ആശ്വാസമുണ്ടായത്. 920 കോടിയുടെ വായ്പയിൽ 88 കോടി തിരിച്ചടച്ചില്ലെന്ന് കാണിച്ചായിരുന്നു അനിൽ അംബാനിക്കെതി​രെ കേസ് വന്നത്.

Bank Fraud Case: CBI Raids Anil Ambani’s Residence

Share Email
LATEST
Top