ഓണ്‍ ലൈന്‍ ഗെയിം നിരോധന ബിൽ: ഡ്രീം 11 സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഓണ്‍ ലൈന്‍ ഗെയിം നിരോധന ബിൽ: ഡ്രീം 11 സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ന്യൂഡല്‍ഹി: 2025-ലെ ഓണ്‍ലൈന്‍ ഗെയിമിംഗ് നിരോധന ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം 11 നുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒഴിവാക്കുന്നു. ബിസിസിഐ സെക്രട്ടറി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇനി മുതല്‍ ബോര്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ മണി ഗെയിമുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈകിയ വ്യക്തമാക്കി. ഡ്രീം 11 ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനി 1000 കോടിയുടെ സ്‌പോണ്‍സര്‍ഷിപ്പായിരുന്നു ബിസിസിഐുമായി ഉണ്ടായിരുന്നത്.2023 മുതല്‍ 2026 വരെയുള്ള കാലയളവിനുള്ള ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് 358 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചിരുന്നു. കൂടാതെ ഐപില്‍ ടീമിന്റെയും പ്രധാന സ്‌പോണ്‍സറുമാണ് .

പാര്‍ലമെന്റ് പുതിയ ബില്‍ പാസാക്കിയതിനു പിന്നാലെ ഈ സ്ഥാപനവുമായുള്ള സഹകരണം അവസാനിപ്പിക്കുകയാമെന്നും പുതിയ സ്‌പോണ്‍സര്‍മാരെ തേടുകയാണ് ബിസിസിയുടെ ലക്ഷ്യമെന്നു സൈകിയ ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ നിരോധിക്കുന്ന നിയമം പാസായതോടെ ഇന്ത്യയിലെ ഫാന്റസി ഗെയിമിംഗ് കമ്പനികള്‍ പ്രവര്‍ത്തനം സ്തംഭനാവസ്ഥിലേക്ക് നീങ്ങി.

BCCI to end association with sponsor Dream11 after ban on online money games

Share Email
Top