തദ്ദേശീയമായി വികസിപ്പിച്ച ആളി​ല്ലാ വിമാനം പുറത്തിറക്കി ബെംഗളൂരുവിലെ ഫ്ലയിങ് വെഡ്ജ് ഡിഫൻസ്

തദ്ദേശീയമായി വികസിപ്പിച്ച ആളി​ല്ലാ വിമാനം പുറത്തിറക്കി ബെംഗളൂരുവിലെ ഫ്ലയിങ് വെഡ്ജ് ഡിഫൻസ്

ബെംഗളൂരു: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആളി​ല്ലാ വിമാനം പുറത്തിറക്കി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലയിങ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്റോ സ്പേസ് കമ്പനി. ‘കാൽ ഭൈരവ് ഇ2എ2’ (Kaal Bhairav E2A2) എന്ന പേരുള്ള ഈ മീഡിയം ആൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യൂറൻസ് (MALE) ചെറുവിമാനം പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ആത്മനിർഭരത പദ്ധതിക്ക് ഒരു മുതൽക്കൂട്ടാണെന്ന് കമ്പനി സി.ഇ.ഒ. സുഹാസ് തേജസ്കന്ദ പറഞ്ഞു.

ബെംഗളൂരുവിൽ നിർമിച്ച ഈ വിമാനത്തിന്റെ 80 ശതമാനം ഭാഗങ്ങളും ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണ്. 20,000 അടി ഉയരത്തിൽ പറക്കാൻ സാധിക്കുന്ന ഈ വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിങ്ങും നടത്താൻ ചെറിയ റൺവേ മതിയാകും. സെക്കൻഡിൽ 80 മീറ്ററാണ് ഇതിന്റെ പരമാവധി വേഗം.

വിമാനത്തിന്റെ പ്രധാന സവിശേഷതകൾ:

  • ഏഴ് വ്യത്യസ്ത തരം എൻജിനുകൾ ഉണ്ട്.
  • 3,000 കിലോമീറ്റർ പരിധിയിൽ 30 മണിക്കൂർ തുടർച്ചയായി പറക്കാൻ സാധിക്കും.
  • ചിറകുകൾ തമ്മിലുള്ള അകലം 6.5 മീറ്ററാണ്.

വിദേശ രാജ്യങ്ങളായ യു.എസ്., ഇസ്രായേൽ, തുർക്കി, ഇറാൻ എന്നിവ ഇന്ത്യക്ക് വ്യോമ പ്രതിരോധ രംഗത്ത് സഹായങ്ങൾ നൽകിയിരുന്നുവെങ്കിലും, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധ വിമാനങ്ങൾ ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന് സി.ഇ.ഒ. പറഞ്ഞു. അടുത്ത വിമാനം ‘ഓപ്പറേഷൻ 77’ എന്ന പേരിൽ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുറത്തിറക്കൽ ചടങ്ങിൽ ഡി.ബി.വി. നരസിംഹ, പ്രജ്വൽ, ഡോ. ലീല, നുപുർ, ശുഭറാം എന്നിവരും പങ്കെടുത്തു. ചടങ്ങിൽ ശുഭറാം, ആർ.എസ്. റാവു, രാധാകൃഷ്ണൻ, ഗിരീഷ് ദീക്ഷിത്, മഹേഷ്, നരഹരി, ഋഷി, രാം കുമാർ, ലെഫ്. കേണൽ സുനിൽ, സമ്പത്ത്, ബാല സുബ്രമണ്യം, നന്ദിനി എന്നിവരെ ആദരിച്ചു.

Bengaluru’s Flying Wedge Defense launches indigenously developed drone

Share Email
Top