മദ്യവിൽപ്പന ഓൺലൈനിലൂടെ, ബെവ്കോ മുന്നോട്ട്, സ്വിഗ്ഗിയടക്കം താൽപ്പര്യം അറിയിച്ചു

മദ്യവിൽപ്പന ഓൺലൈനിലൂടെ, ബെവ്കോ മുന്നോട്ട്, സ്വിഗ്ഗിയടക്കം താൽപ്പര്യം അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യവിൽപ്പന നടത്തുന്നതിന് ബെവ്കോയുടെ ശുപാർശ. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിബന്ധനകളോടെ ഓൺലൈൻ മദ്യവിൽപ്പന ആരംഭിക്കുന്നതിനുള്ള വിശദമായ റിപ്പോർട്ട് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു.

ഇതിനായി ബെവ്കോ ഒരു മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. സ്വിഗ്ഗി ഉൾപ്പെടെയുള്ള ഓൺലൈൻ ഡെലിവറി കമ്പനികൾ ഇതിനോട് സഹകരിക്കാൻ താൽപ്പര്യം അറിയിച്ചതായും ബെവ്കോ വ്യക്തമാക്കി. മൂന്ന് വർഷം മുൻപും സമാനമായ ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ അനുമതി ലഭിച്ചിരുന്നില്ല.

പ്രധാന വ്യവസ്ഥകൾ

23 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഓൺലൈനായി മദ്യം വാങ്ങാൻ കഴിയൂ.

മദ്യം കൈമാറുമ്പോൾ പ്രായം തെളിയിക്കുന്ന രേഖ നിർബന്ധമായും നൽകണം.

മറ്റ് ശുപാർശകൾ

ഓൺലൈൻ വിൽപ്പനയ്ക്ക് പുറമെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ബെവ്കോ ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, വിദേശ നിർമിത ബിയറുകളുടെ വിൽപ്പന അനുവദിക്കണമെന്നും ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.

Share Email
LATEST
More Articles
Top