ബെവ്‌കോ ഓൺലൈൻ മദ്യവിൽപനയ്ക്ക് ഉടൻ സജീവമാക്കും ; സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഡെലിവറി ഉടൻ നടപ്പാകും

ബെവ്‌കോ ഓൺലൈൻ മദ്യവിൽപനയ്ക്ക് ഉടൻ സജീവമാക്കും ; സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഡെലിവറി ഉടൻ നടപ്പാകും

ബെവ്‌കോ ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള നടപടികൾ സജീവമാക്കി. സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഡെലിവറി പങ്കാളിയെ കണ്ടെത്തും. വാങ്ങുന്ന വ്യക്തിയുടെ പ്രായം 23 വയസ്സിന് മുകളിലാണെന്ന് പരിശോധിച്ച ശേഷമേ മദ്യം കൈമാറൂ. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള കമ്പനികൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരിയാണ് വിവരം അറിയിച്ചത്.

ഓൺലൈൻ വിൽപനയ്ക്കായി പ്രത്യേക ആപ്പ് തയ്യാറാക്കുന്നു. ഇത് പത്ത് ദിവസത്തിനകം പൂർത്തിയാകും. സർക്കാർ അംഗീകാരം ലഭിച്ചാൽ മദ്യം ഇനി വീട്ടിലെത്തിച്ചുതരും. അംഗീകാരം ലഭിക്കാത്ത പക്ഷം, ആപ്പിലൂടെ ഓർഡർ ചെയ്ത് ക്യൂവിൽ നിൽക്കാതെ നേരിട്ട് എത്തി മദ്യം വാങ്ങാം.

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനും നാട്ടുകാർക്ക് നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് ഈ നീക്കം. ഓൺലൈൻ വിൽപന വഴി 500 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷ. മൂന്ന്-നാലു വർഷമായി ഓൺലൈൻ വിൽപനയ്ക്ക് അപേക്ഷ നൽകിയിരുന്നുവെന്നും എംഡി അറിയിച്ചു.

Bevco to Soon Launch Online Liquor Sales; Delivery to Begin Once Government Approval is Received

Share Email
LATEST
More Articles
Top