അമേരിക്കയുടെ 50 ശതമാനം താരിഫ്: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നാളെ നിർണായക ഉന്നത തല യോഗം

അമേരിക്കയുടെ 50 ശതമാനം താരിഫ്: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നാളെ നിർണായക ഉന്നത തല യോഗം

ന്യൂഡല്‍ഹി: ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരേ പ്രഖ്യാപിച്ച 50 ശതമാനം താരിഫ് നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ ഇന്ത്യ നിര്‍ണായക നീക്കങ്ങളിലേക്ക്. താരിഫ് പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിശകലനം ചെയ്യാന്‍ നാളെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉന്നത തല യോഗം നടക്കും.

ബുധനാഴ്ച്ച മുതല്‍ ആണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് നടപ്പാക്കുമെന്ന പ്രഖ്യാപനമുള്ളത്.ഇന്ത്യന്‍ കയറ്റുമതി മേഖലയെ ട്രംപിന്റെ തീരുവ നയം പ്രതികൂലമായി ബാധിക്കാനും വന്‍ വെല്ലുവിളിയുണ്ടാകാനും സാധ്യതയുണ്ട്.ഈ സാഹചര്യത്തിലാണ് നാളെ ഉന്നത തല യോഗം വിളിച്ചിട്ടുളളത്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനാകുന്ന യോഗത്തില്‍ വിവിധ മന്ത്രാലയങ്ങളുടെയും കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഉയര്‍ന്ന താരിഫുകള്‍ നടപ്പാക്കിയാല്‍ സ്വീകരിക്കേണ്ട പ്രതിവിധികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം ഇതിനോടകം തന്നെ കയറ്റുമതിക്കാരുമായും വ്യവസായ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

നിലവിലുള്ള 25 ശതമാനം തന്നെ കയറ്റുമതിയെ ഏറെ ബാധിച്ചതായും അടുത്ത ഒരു 25 ശതമാനം കൂടി ഈടാക്കിയാല്‍ വന്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.വിതരണ ശൃംഖലകളിലും പ്രവര്‍ത്തന മൂലധത്തെയും ബാധിക്കുമെന്നാണ് ചെറുകിട കച്ചവടക്കാരുടെ ഭീതി. യുഎസ് എടുത്തിരിക്കുന്ന ഈ നിലപാട്,

തുണിത്തരങ്ങള്‍, തുകല്‍, എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകളെ നേരിട്ട് ബാധിക്കും. Big PMO meet tomorrow as Trump’s 50% tariffs set to come into force

Share Email
Top