ഒഡീഷയിൽ ക്രൈസ്തവ മിഷനറിമാർക്കെതിരേ നടന്ന ആക്രമണത്തിൽ ബിജെപി മൗനത്തിൽ: പ്രതിപക്ഷനേതാവ്

ഒഡീഷയിൽ ക്രൈസ്തവ മിഷനറിമാർക്കെതിരേ നടന്ന ആക്രമണത്തിൽ ബിജെപി മൗനത്തിൽ: പ്രതിപക്ഷനേതാവ്

തൃശ്ശൂർ : ഒറീസയിൽ ക്രൈസ്തവ മിഷനറിമാർ ബജ്റംഗദൾ  അക്രമികളിൽ നിന്ന് ഏറ്റുവാങ്ങിയ മർദ്ദനത്തിൽ ബിജെപി നേതാക്കൾ മൗനം പാലിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേരളത്തിലെ  കേന്ദ്രമന്ത്രിമാരും രാജീവ് ചന്ദ്രശേഖറും എവിടെ പോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇതെ ഓഡീഷയില്‍ വീണ്ടും മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബെജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരിക്കുകയാണ്. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ എവിടെ പോയി? മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരെയാണ് ഗ്രാമവാസികളുടെ എതിര്‍പ്പ് മറികടന്ന് എഴുപതോളം ബെജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞുവച്ചത്. എന്നിട്ടും പൊലീസ് കേസെടുത്തിട്ടില്ല. ബൈക്കിന്റെ പെട്രോള്‍ ഊറ്റുകയും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തു. വൈദികരെയും കന്യാസ്ത്രീകളെയും ക്രൂരമായാണ് മര്‍ദ്ദിച്ചത്. ഒ

രു വര്‍ഷത്തിനിടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ 835 ആക്രമണങ്ങളാണ് നടന്നത്. കേരളത്തിലെ കേന്ദ്രമന്ത്രിമാരും രാജീവ് ചന്ദ്രശേഖറും എവിടെ പോയി? ഇതെല്ലാം ചെയ്തിട്ടാണ് ആട്ടിന്‍തോലിട്ട ചെന്നായിക്കളെ പോലെ അരമനകളിലെത്തി കേക്ക് നല്‍കുന്നത്. ഇതെല്ലാം സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും അജണ്ടയാണ്.

പൊതുശത്രുവിനെ ഉണ്ടാക്കി ആ പൊതുശത്രുവിനെ വേട്ടയാടുകയെന്ന ജര്‍മ്മനിയിലെ അതേ രീതിയാണ് ഇന്ത്യയിലും നടപ്പാക്കുന്നത്. രാജ്യത്ത് ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നതിന് എതിര പ്രതിഷേധം ഉയരും. ബി.ജെ.പിയുടെ പൊള്ളത്തരമാണ് ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടത തുറന്നു കാട്ടപ്പെട്ടത് എന്നും സതീശൻ കൂട്ടിച്ചേർത്തു  

BJP silent on attack on Christian missionaries in Odisha: Opposition leader

Share Email
Top