കൈയിലെ കറുത്ത പാട്: ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ഉയരുന്നു

കൈയിലെ കറുത്ത പാട്: ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ഉയരുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കൈയിലെ കറുത്ത പാട് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വലിച ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നു. ട്രംപിന്റെ വലതു കൈയുടെ കൈപ്പത്തിയുടെ പിന്‍വശത്താണ് കറുത്ത നിറം രൂപപ്പെട്ടിരിക്കുന്നത്. ഈ കറുത്ത പാട് പുറത്തു കാണിക്കാതിരിക്കാന്‍ ട്രംപ് വളരെയേറെ ശ്രദ്ധിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കറുത്ത പാട് മറച്ചു വെയ്ക്കാനായി ശ്രമം നടത്തിയതോടെയാണ് ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍വന്നു വരുന്നത്. ഈ വര്‍ഷം ആദ്യം ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഈ കറുത്ത പാടുകള്‍ ആദ്യം പുറംലോകമറിയുന്നത്. അന്ന് ചെറിയ തോതില്‍ ഇത് ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ചെ മ്യാങ്ങുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രത്തില്‍ ഈ കറുത്തപാട് കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഈ പാട് വ്യക്തമായി കാണാം.

കഴിഞ്ഞ മാസം യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയനുമായുള്ള കൂടിക്കാഴ്ചയിലും ഈ മാസം 22ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുമായുള്ള കൂടിക്കാഴ്ചയിലും കറുത്ത പാട് മേക്കപ്പ് ഉപയോഗിച്ച് മറച്ചിരുന്നതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഹൃദയരോഗ പ്രതിരോധ ചികിത്സയുടെ ഭാഗമായി ആസ്പിരിന്‍ കഴിക്കുന്നതിന്റെയും തുടര്‍ച്ചയായി അതിഥികള്‍ക്ക് ഹസ്തദാനം നല്കുന്നതിന്റെയും ഭാഗമായാണ് ഈ കറുത്തപാടു രൂപപ്പെട്ടതെന്നാണ് ട്രംപിന്റെ ഡോക്ടര്‍ സീന്‍ ബാര്‍ബബെല്ല പറയുന്നത്.

Black spot on hand: Discussion arises about Trump’s health

Share Email
LATEST
More Articles
Top