വാട്സാപ്പ് ചാറ്റിൽ തെളിവുകൾ, കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ മരണത്തിൽ ആണ്‍സുഹൃത്ത് റമീസ് അറസ്റ്റില്‍

വാട്സാപ്പ് ചാറ്റിൽ തെളിവുകൾ, കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ മരണത്തിൽ ആണ്‍സുഹൃത്ത് റമീസ് അറസ്റ്റില്‍

കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കോതമംഗലം സ്വദേശിനി സോനാ എൽദോസിനെയാണ് (21) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പറവൂർ സ്വദേശി റമീസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. റമീസിന്റെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നാണ് സൂചന.

സോനയെ പ്രതി മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളടക്കം പൊലീസ് പരിശോധിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാൻ റമീസ് പറഞ്ഞതായും വാട്സ്ആപ്പ് ചാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, വീട്ടിൽ നിന്ന് സോനയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.

Share Email
Top