കോഴിക്കോട് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ട ഒന്‍പതു വയസുകാരിയുടെ സഹോദരനും മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ട ഒന്‍പതു വയസുകാരിയുടെ സഹോദരനും മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് താമരശ്ശേരിയില്‍ മരണപ്പെട്ട  ഒന്‍പതു വയസുകാരിയുടെ സഹോദരനും മസ്തിഷ് ജ്വരം സ്ഥിരീകരിച്ചു. ഏഴു വയസുകാരനായ ബാലന് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇപ്പോള്‍  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ഇന്നലെ രോഗം സ്ഥീരികരിച്ചിരുന്നു. കുട്ടിക്ക് രോഗം പിടിപെടാന്‍ കാരണമായ ജലസ്രോതസ് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

 കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്ന് പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണുള്ളത്.

അന്നശ്ശേരി സ്വദേശിയായ 49 കാരന്റെ ആരോഗ്യസ്ഥിതിയിലും മാറ്റമില്ല. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാംക്ലാസുകാരി അനയയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പരിശോധന നടത്തി.

Brother of nine-year-old girl who died of encephalitis in Kozhikode also tested positive for encephalitis

Share Email
Top