തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ നിലംപൊത്തി ; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍  കെട്ടിടങ്ങള്‍ നിലംപൊത്തി ; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

അങ്കാറ: തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ നിലംപൊത്തി. പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സിന്ദിര്‍ഗിയില്‍ ഞായറാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലാണ് വ്യാപക നാശമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, ഭൂകമ്പത്തെത്തുടര്‍ന്ന് ബാലികേസിര്‍ പ്രവിശ്യയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഞായറാഴ്ച്ച രാത്രി 7:53 നാണ് ഭൂചലനം ഉണ്ടായത. ആദ്യ ചലനത്തിനു ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഫെബ്രുവരിയില്‍ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ 53,000 പേര്‍ കൊല്ലപ്പെടുകയും പുരാതന നഗരമായ അന്റക്യ പൂര്‍ണമായും തകര്‍ക്കുകയും ചെയ്തിരുന്നു.

ജൂലൈ ആദ്യം ഇതേ മേഖലയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും 69 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Buildings collapse in earthquake in Turkey; no casualties reported

Share Email
LATEST
More Articles
Top