മലപ്പുറം: കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്.
ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ യാണ് അപകടമുണ്ടായത്. ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കാനുള്ള നടപടികൾ ആരംഭിച്ചു.
കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
റോഡ് നിര്‍മാണം നടക്കുന്നതിന്‍റെ സൂചന ബോര്‍ഡ് അടക്കം ഇവിടെയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Bus carrying wedding party overturns in Kuttippuram, accident