ടെല്‍അവീവ്: ഹമാസ്-ഇസ്രയേല്‍ പോര് രൂക്ഷമായ ഗാസാ മുനമ്പ് പൂര്‍ണമായും ഏറ്റെടുക്കാന്‍ ഇസ്രയേല്‍. ഇത് സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തയാറാക്കിയ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിത്.
ഘട്ടംഘട്ടമായിട്ടായിരിക്കും ഗാസാ നഗരത്തിന്റെ ഏറ്റെടുക്കല്‍ നടപ്പാക്കുക.ആദ്യ ഘട്ടത്തില്‍ ഗാസ നഗരത്തില്‍ ഒഴിപ്പിക്കലും തുടര്‍ന്ന് സഹായങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കുന്നതുമായിരിക്കും. ഒക്ടോബര്‍ ഏഴിനുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തീകരിക്കും. ഗാസാ മേഖലയില്‍ നിന്നും പകുതിയോളം ആളുകളെ നിര്‍ബന്ധിതമായി കുടിഒഴിപ്പിക്കേണ്ടി വരും. ഗാസാമുനമ്പിന്റെ പകുതിയിലധികം മേഖലയും ഇപ്പോള്‍ ഇസ്രയേലിന്റെ അധീനതയിലാണ്.
ഏറ്റെടുക്കല്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസാ സിറ്റിയിലേക്ക് സൈന്യത്തെ വിന്യസിക്കും. കൂടാതെ ഗാസയിലെ ഭരണ നിയന്ത്രണം ഹമാസിനെ എതിര്‍ക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനാണ് ഇസ്രയേല്‍ ശ്രമം. പക്ഷേ . ഗാസയുടെ നിയന്ത്രണം പൂര്‍ണമായി കൈയടക്കുന്നതിനോട് സൗഹൃദ അറബ്‌സൈന്യത്തില്‍ വിയോജിപ്പുളളതായും സൂചനകളുണ്ട്.
Cabinet approves: Israel to take full control of Gaza City