തെരുവുനായയെ കൂട്ടിലടയ്ക്കല്‍: സുപ്രീം കോടതി മൂന്നംഗ ബഞ്ച് ഇന്ന് പരിഗണിക്കും

തെരുവുനായയെ കൂട്ടിലടയ്ക്കല്‍: സുപ്രീം കോടതി മൂന്നംഗ ബഞ്ച് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ വിഷയം ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയില്‍. തെരുവു നായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി മൂന്നംഗ ബഞ്ച് ഇന്ന് പരിഗണിക്കും. വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ഗവായ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് വിട്ടത്.

രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്.

ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലൈ 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേഗം പിടികൂടി ഷെല്‍ട്ടറുകളില്‍ അടയ്ക്കാന്‍ രണ്ടംഗ ബെഞ്ച് വിധിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് , ഗുരുഗ്രാം എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെതിരേ ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് കേസ് മൂന്നംഗ ബഞ്ചിന് വിട്ടത്.

Caging of stray dogs: Supreme Court to consider three-judge bench today

Share Email
LATEST
Top