ഇനിയും സഹിക്കാനാകില്ല ഈ അവഗണന, ബിജെപിയെ ഞെട്ടിച്ച സികെ ജാനു; എൻഡിഎ സഖ്യം വിട്ടെന്ന് പ്രഖ്യാപിച്ചു

ഇനിയും സഹിക്കാനാകില്ല ഈ അവഗണന, ബിജെപിയെ ഞെട്ടിച്ച സികെ ജാനു; എൻഡിഎ സഖ്യം വിട്ടെന്ന് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയസഭയുടെ നേതാവ് സി കെ ജാനു എൻഡിഎ സഖ്യം വിടുന്നതായി പ്രഖ്യാപിച്ചു. എൻഡിഎയിൽനിന്ന് കടുത്ത അവഗണന നേരിട്ടതാണ് ഈ തീരുമാനത്തിനു കാരണമെന്ന് ജാനു വ്യക്തമാക്കി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജാനു, 2018ൽ ബിജെപിയുടെ അവഗണന ആരോപിച്ച് ഒരിക്കൽ എൻഡിഎ വിട്ടിരുന്നു.

2018ൽ എൽഡിഎഫുമായി ചേരാൻ സിപിഐ നേതാവ് കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയെങ്കിലും, 2021ൽ ജാനു വീണ്ടും എൻഡിഎയിൽ തിരിച്ചെത്തി. എന്നാൽ, തുടർച്ചയായ അവഗണനയിൽ മനംമടുത്താണ് ഇപ്പോൾ വീണ്ടും സഖ്യം വിടാൻ തീരുമാനിച്ചതെന്ന് ജനാധിപത്യ രാഷ്ട്രീയസഭയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതായി ജാനു അറിയിച്ചു.

Share Email
More Articles
Top