കാനഡയിൽ വിമാനാപകടം: തിരുവനന്തപുരം സ്വദേശിയായ പൈലറ്റ് ഗൗതം സന്തോഷ് മരിച്ചു

കാനഡയിൽ വിമാനാപകടം: തിരുവനന്തപുരം സ്വദേശിയായ പൈലറ്റ് ഗൗതം സന്തോഷ് മരിച്ചു

തിരുവനന്തപുരം: കാനഡയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ പൈലറ്റ് ഗൗതം സന്തോഷ് (27) മരിച്ചു. പൂജപ്പുര ചട്ടമ്പിസ്വാമി റോഡിലുള്ള വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ അഡ്വ. കെ.എസ്. സന്തോഷ്കുമാർ-എൽ.കെ. ശ്രീകല ദമ്പതികളുടെ മൂത്തമകനാണ് ഗൗതം.

കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിലെ ഡിയർ ലേക് വിമാനത്താവളത്തിനു സമീപം ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിന്റെ വിമാനമാണ് തകർന്നത്. ഈ അപകടത്തിൽ ഗൗതമിനു പുറമേ കാനഡ സ്വദേശിയായ സീനിയർ പൈലറ്റും മരിച്ചു.

ഗൗതം സന്തോഷിന്റെ സഹോദരി ഡോ. ഗംഗ സന്തോഷാണ് (ബെംഗളൂരു) അപകടവിവരം അറിയിച്ചത്. 2019 മുതൽ ഗൗതം കാനഡയിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിവാഹിതനായ ഗൗതമിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ത്യൻ എംബസിയുമായും നോർക്കയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Share Email
Top