മുംബൈ: പാക്കിസ്ഥാനെതിരേ 1971 ല്‍ നടന്ന യുദ്ധത്തിനിടെ പാക്ക് സേനയുടെ പിടിയിലകപ്പെടുകയും ഒടുവില്‍ സഹതടവുകാരുമായി രക്ഷപെട്ട് ഇന്ത്യയിലെതത്ുകയും ചെയ്ത വ്യോമസേന മുന്‍ ഗ്രൂപ്പ് ക്യാപ്ടന്‍ ദിലീര് കമാല്‍ക്കര്‍ പരുല്‍ക്കര്‍ (82) അന്തരിച്ചു. പൂനെയില്‍ വച്ചായിരുന്നു അന്ത്യം. 1953ലാണ് പരുല്‍കര്‍ വ്യോമസേനയില്‍ ചേര്‍ന്നത്. വ്യോമസേന അക്കാദമിയില്‍ ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1971ലെ ഇന്ത്യ- പാക് യുദ്ധത്തിനിടെയാണ് വിങ് കമാന്‍ഡറായിരുന്ന പരുല്‍കറും രണ്ട് സഹ പ്രവര്‍ത്തകരും പാകിസ്ഥാന്റെ പിടിയിലായത്. യുദ്ധത്തടവുകാരായി കഴിയവേയാണ് പരുല്‍കറുടെ നേതൃത്വത്തില്‍ സംഘം രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയത്.
1965ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ പരുല്‍കര്‍ പറത്തിയ വിമാനത്തിനു നേരെ ശത്രുക്കള്‍ നടത്തിയ വെടിവയ്പ്പില്‍ അദ്ദേഹത്തിന്റെ ചുമലിനു പരിക്കേറ്റിരുന്നു. തകരാറിലായ വിമാനം ഉപേക്ഷിക്കാന്‍ മേലധികാരികള്‍ അദ്ദേഹത്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ വിമാനം വിട്ടുനല്കാതെ തിരിച്ച് സൈനിക ക്യാംപിലേക്ക് എത്തിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ധീരതയ്ക്ക് വ്യോമസേന അദ്ദേഹത്തെ മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തു. മറ്റ് വിശിഷ്ട സേവാ മെഡലുകളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
Captain D.K. Parulkar, who escaped from a Pakistani prison with his fellow prisoners in 1971, is remembered.