സിബിഎസ്ഇ 2025-26 പ്രവേശന-വിഷയമാറ്റ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സിബിഎസ്ഇ 2025-26 പ്രവേശന-വിഷയമാറ്റ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

2025–26 അധ്യയന വർഷത്തേക്കുള്ള 10, 12 ക്ലാസുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പുറത്തിറക്കി. പ്രവേശനത്തിനും വിഷയമാറ്റത്തിനും നൽകിയിരിക്കുന്ന സമയപരിധി കർശനമായി പാലിക്കണമെന്ന് ബോർഡ് നിർദേശിച്ചു.

പ്രവേശനത്തിന്‍റെ സമയപരിധി

  • 10, 12 ക്ലാസുകളിലേക്കുള്ള നേരിട്ടുള്ള പ്രവേശനം 2025 ഓഗസ്റ്റ് 31 വരെ മാത്രമേ അനുവദിക്കൂ.
  • ആവശ്യമായ രേഖകൾ സമാഹരിച്ച് 2025 സെപ്റ്റംബർ 2-നകം സ്കൂളുകൾ ബന്ധപ്പെട്ട റീജിയണൽ ഓഫീസിൽ പട്ടിക അയക്കണം.
  • റീജിയണൽ ഓഫീസുകൾക്ക് അംഗീകാരം നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 15.
  • സർക്കാർ സർവീസിലുള്ള രക്ഷിതാവിന് സ്ഥലംമാറ്റം വന്നാൽ മാത്രമാണ് ഓഗസ്റ്റ് 31-ന് ശേഷവും പ്രവേശനം അനുവദിക്കുക. ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ രേഖകൾ പ്രവേശനത്തിന്‍റെ രണ്ട് ദിവസത്തിനകം ഇ–ഹർക്കാര പോർട്ടലിലൂടെ അയയ്ക്കണം.

വിഷയമാറ്റത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ

  • 10, 12 ക്ലാസുകളിലെ വിഷയമാറ്റത്തിനുള്ള അപേക്ഷകൾ 2025 ഓഗസ്റ്റ് 31-നകം തീർപ്പാക്കണം.
  • രേഖകൾ സ്കൂളുകൾ 2025 സെപ്റ്റംബർ 2-നകം റീജിയണൽ ഓഫീസുകളിൽ സമർപ്പിക്കണം.
  • അപേക്ഷകൾക്ക് 2025 സെപ്റ്റംബർ 15-നകം അംഗീകാരം നൽകണം.

ഓഗസ്റ്റ് 31-ന് ശേഷം നേരിട്ടുള്ള പ്രവേശനത്തിനോ വിഷയമാറ്റത്തിനോ ഒരു അപേക്ഷയും സ്കൂളുകൾ സ്വീകരിക്കരുത് എന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.

CBSE Issues Admission and Subject Change Guidelines for 2025-26

Share Email
LATEST
More Articles
Top