ഡൽഹി: രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിൽ കേരളത്തിൽ നിന്നുള്ള ആറ് പാർട്ടികളുടെ രജിസ്ട്രേഷനും റദ്ദാക്കിയതായി കമ്മീഷൻ അറിയിച്ചു. റദ്ദാക്കപ്പെട്ട പാർട്ടികളിൽ ആർഎസ്പി (ബി), എൻഡിപി സെക്കുലാർ എന്നിവയും ഉൾപ്പെടുന്നു.
നിലവിൽ രാജ്യത്ത് ആറ് ദേശീയ പാർട്ടികൾ മാത്രമാണ് അംഗീകൃതമായി തുടരുന്നത്. ബിജെപി, കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ പാർട്ടി പദവി നിലനിർത്തിയ കക്ഷികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി, രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.