ലോകമെമ്പാടും ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്സ്ആപ്, പുതിയൊരു ഫീച്ചർ അവതരിപ്പിച്ചു. ‘Writing Help Assistant’ എന്നാണ് ഈ സംവിധാനത്തിന് പേര്.
ഇത് AI അധിഷ്ഠിതം ആയതിനാൽ, അക്ഷരങ്ങൾ , ഗ്രാമറുകൾ എന്നിവയിലെ തെറ്റുകൾ തിരുത്തി നൽകും. മാത്രമല്ല, നീണ്ട വാക്യങ്ങൾ ചുരുക്കാനും, ആവശ്യമായാൽ സന്ദേശം കൂടുതൽ ഔദ്യോഗിക രീതിയിൽ ആക്കാനും, സുഹൃത്തുക്കൾക്ക് തമാശയായി അയയ്ക്കാവുന്ന തരത്തിലാക്കാനും ഇതിന്റെ സഹായം തേടാം.
മെസേജ് ടൈപ്പ് ചെയ്ത ശേഷം സാധാരണ സ്റ്റിക്കർ ഐക്കൺ കാണുന്നിടത്ത് ഒരു പെൻ ഐക്കൺ പ്രത്യക്ഷപ്പെടും.
അതിൽ ക്ലിക്ക് ചെയ്താൽ സന്ദേശം AI-ക്ക് കൈമാറും.
തിരുത്തി മെച്ചപ്പെടുത്തിയ രൂപത്തിൽ സന്ദേശം തിരികെ ലഭിക്കും.
നാല് വകഭേദങ്ങളിൽ സന്ദേശം ലഭിക്കും
ഔദ്യോഗിക ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ
തമാശയായി സുഹൃത്തുക്കൾക്ക് അയയ്ക്കാൻ പറ്റുന്ന രീതിയിൽ
തെറ്റുകൾ മാത്രം തിരുത്തിയ പതിപ്പ്
ഉപയോക്താവ് ആവശ്യത്തിന് ഇവയിൽ ഒന്നിനെ തിരഞ്ഞെടുക്കാം.
ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡിലെ വാട്സ്ആപ് 2.25.23.7 ബീറ്റ വേർഷനിൽ മാത്രമേ ലഭ്യമുള്ളൂ.
ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം ഉപയോഗിക്കുന്നവർക്ക് പരിമിതമായ തോതിൽ പരീക്ഷിക്കാനാവും.
പരീക്ഷണ ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷം എല്ലാവർക്കും തുറന്ന് കൊടുക്കും.
മെറ്റയുടെ Private Processing System ഉപയോഗിക്കുന്നതിനാൽ ഉപയോക്താവിന്റെ ടെക്സ്റ്റ് സൂക്ഷിക്കുകയോ സ്കാൻ ചെയ്യുകയോ ചെയ്യില്ല. സന്ദേശങ്ങൾ സുരക്ഷിതമായി പ്രോസസ് ചെയ്ത് പിന്നീട് അപ്രത്യക്ഷമാകും. അതിനാൽ, ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ വാട്സ്ആപ്പിനോ മെറ്റയ്ക്കോ ലഭ്യമല്ല.
ആവശ്യത്തിനനുസരിച്ച് ഉപയോക്താവിന് Writing Help Assistant ഓൺ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും.
No More Mistakes on WhatsApp: No Need to Worry About Grammar Errors When Sending Messages in English