ചേർത്തലയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ കേസ്; പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു, കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് പുരോഗമിക്കുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ച സ്ഥലത്ത് നിന്ന് അന്വേഷണ സംഘം കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഏകദേശം ഇരുപതോളം അസ്ഥിക്കഷണങ്ങളാണ് പുതുതായി കണ്ടെത്തിയത്. ഇവയെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ പ്രതിയായ സെബാസ്റ്റ്യനെ വീട്ടിലിട്ട് വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ കണ്ടെത്തലുകൾ കേസിൽ നിർണായകമായേക്കും.