ഛത്തീസ്ഗഡ് സംഭവം: പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുക്കാതെ പോലീസ്

ഛത്തീസ്ഗഡ് സംഭവം: പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുക്കാതെ പോലീസ്

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിച്ച വേഗത ബജ്‌രംഗ്ദളിനെതിരേ മൂന്നു പെണ്‍കുട്ടികള്‍ ന കിയ പരാതിയില്‍ കാണിക്കാതെ ഛത്തീസ്ഗ ഡ് പോലീസ്.

ബലാത്സംഗ ഭീഷണിയടക്കം പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയാണ് എഫ്‌ഐആര്‍ അടക്കമുള്ള ഒരു നടപടിയും സ്വീകരിക്കാതെ കാത്തുകിടക്കുന്നത്.

കന്യാസ്ത്രീമാര്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ഇട്ടു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, കാര്യങ്ങള്‍ പരിശോധിച്ചശേഷം മാത്രമേ പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുക്കൂവെന്ന നിലപാടിലാണ്.

പെണ്‍കുട്ടികള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായിട്ടുകൂടി പരാതിക്കാര്‍ക്കെതിരേയുള്ള നടപടി ഇനിയും വൈകുകയാണ്. കന്യാ സ്ത്രീകള്‍ക്കെതിരേ മൊഴി നല്‍കാനായി ബ ലാത്സംഗ ഭീഷണിയടക്കം മുഴക്കിയ ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയടക്കമുള്ളവര്‍ ക്കെതിരേയാണു പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തുവന്നത്.
Chhattisgarh incident: Police fail to register case on girls’ complaint

Share Email
LATEST
Top