ചിറക് 2025: ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഓഗസ്റ്റ് 9-ന്

ചിറക് 2025: ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഓഗസ്റ്റ് 9-ന്

ചിക്കാഗോ: ഭവനരഹിതർക്ക് വീടുകൾ നിർമ്മിക്കുന്നതിനുള്ള ധനസമാഹരണാർത്ഥം ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ “ചിറക് 2025” ഓഗസ്റ്റ് 9 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചിക്കാഗോ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടക്കും.

യുവജനസഖ്യം പ്രസിഡൻ്റ് റവ. ആശിഷ് തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ചിക്കാഗോ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വികാരിയും എക്യുമെനിക്കൽ ചർച്ച് ഓഫ് ചിക്കാഗോ പ്രസിഡൻ്റുമായ ഫാ. തോമസ് മാത്യു (ജോബി അച്ചൻ) ഉദ്ഘാടനം നിർവഹിക്കും. സഖ്യം വൈസ് പ്രസിഡൻ്റ് റവ. ബിജു യോഹന്നാൻ ഉൾപ്പെടെ വിവിധ ആത്മീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലിലൂടെ ലഭിക്കുന്ന തുക, മുൻ വർഷങ്ങളിലെപ്പോലെ ഭവനരഹിതർക്ക് ഭവനം നിർമ്മിക്കുന്നതിനായി വിനിയോഗിക്കും. ഈ പദ്ധതിയിലൂടെ ഇതുവരെ 350-ൽ അധികം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം മാത്രം 35 കുടുംബങ്ങൾക്ക് സഹായം നൽകാൻ കഴിഞ്ഞു.

ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, വിപുലമായ ഭക്ഷ്യമേള, കാർഷിക വിഭവങ്ങളുടെ വിപണനം, ലേലം, കുട്ടികൾക്കായുള്ള ഗെയിമുകൾ, റാഫിൾ എന്നിവ “ചിറക് 2025”-ൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ ക്രമീകരണങ്ങൾ ശാഖാ സെക്രട്ടറി അജു മാത്യുവിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ലിനു എം. ജോസഫ്, സിബിൻ സാം എന്നിവരാണ് ജനറൽ കൺവീനർമാർ. റോയി തോമസ്, ജിബിൻ ജോർജ്, ടീന ജിനോജ്, വിൻസി അനീഷ്, ആൻസി വർഗീസ്, കെസിയ ബൈജു, റേച്ചൽ സാറ ജോർജ്, ജോജി എബ്രഹാം, നിജു പോത്തൻ, ജോമി റോഷൻ, ആൽബിൻ ജോർജ്, ജെഫിൻ തോമസ് എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

Chicago Marthoma Youth Coalition’s Harvest Festival on August 9th

Share Email
LATEST
More Articles
Top