ചിക്കാഗോ സിറോ മലബാർ രൂപത ടാലന്റ് ഫെസ്റ്റ്: സെന്റ് അൽഫോൻസാ കോപ്പേൽ ഒന്നാമത്

ചിക്കാഗോ സിറോ മലബാർ രൂപത ടാലന്റ് ഫെസ്റ്റ്: സെന്റ് അൽഫോൻസാ കോപ്പേൽ ഒന്നാമത്

ഹൂസ്റ്റൺ: ചിക്കാഗോ സിറോ മലബാർ രൂപതയുടെ ടെക്‌സാസ്, ഒക്ലഹോമ മേഖലകളിലെ ഇടവകകൾക്കായി നടത്തിയ ഇന്റർ പാരീഷ് ടാലന്റ് ഫെസ്റ്റ് 2025 ഹൂസ്റ്റണിൽ സമാപിച്ചു. ഓഗസ്റ്റ് 1, 2, 3 തീയതികളിൽ സെന്റ് മേരീസ് ചർച്ച്, പേർലാൻഡ് ഇടവകയുടെ ആതിഥേയത്വത്തിൽ നടന്ന കലാമാമാങ്കത്തിൽ സെന്റ് അൽഫോൻസാ കോപ്പേൽ ഇടവക ഒന്നാം സ്ഥാനം നേടി.

പത്തോളം ഇടവകകളിൽ നിന്നായി 500ലധികം കലാപ്രതിഭകൾ പങ്കെടുത്തു. മത്സരാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടെ നാലായിരത്തോളം കലാപ്രേമികൾ ഈ മഹാമേളയുടെ ഭാഗമായി. ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തു.

വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സെന്റ് അൽഫോൻസാ കോപ്പേൽ ഇടവക ഒന്നാം സ്ഥാനം നേടിയപ്പോൾ, സെന്റ് തോമസ് ഗാർലാൻഡ് ഇടവക രണ്ടാം സ്ഥാനവും സെന്റ് ജോസഫ് ഹൂസ്റ്റൺ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആതിഥേയരായ സെന്റ് മേരീസ് പേർലാൻഡ് ഇടവകയ്ക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്.

ചിക്കാഗോ രൂപത പ്രൊക്കുറേറ്റർ ഫാ. കുര്യൻ സമ്മാനങ്ങൾ വിതരണം ചെയ്ത് കലാമേളയ്ക്ക് സമാപനം കുറിച്ചു.

ഈ കലാമേളയ്ക്ക് ഫാ. വർഗീസ് ജോർജ് കുന്നത്തു (ഇവന്റ് ഡയറക്ടർ), ഫ്‌ലെമിങ് ജോർജ് (ജനറൽ കോർഡിനേറ്റർ), ജോഷി വർഗീസ്, അഭിലാഷ് ഫ്രാൻസിസ്, ആനി ബിജു, ജെയ്‌സി കോട്ടൂർ, അലീന ജോജോ എന്നിവർ നേതൃത്വം നൽകി.

Chicago Syro-Malabar Diocese Talent Fest: St. Alphonsa Coppell takes first place

Share Email
Top