സംശയം ദുരീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു; അന്‍വറുമായി ചര്‍ച്ച നടത്തി; അജിത്കുമാറിന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്

സംശയം ദുരീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു; അന്‍വറുമായി ചര്‍ച്ച നടത്തി; അജിത്കുമാറിന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ചിച്ച സംശയങ്ങള്‍ ദുരീകരിക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്‍വറുമായി ചര്‍ച്ച നടത്തിയിരുന്നതായി എഡിജിപി എം.ആര്‍ അജിത്കുമാര്‍. വിജിലന്‍സിനു നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മൊഴിപ്പകര്‍പ്പ് പുറത്തു വന്നു.

സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. തനിക്കെതിരേ ആരോപണം ഉന്നയിച്ചത് പി. വി.അന്‍വറിന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതിനാലാണ്. ആരോപ ണങ്ങള്‍ക്ക് പിന്നില്‍ പോലീസിലെ ചിലരുണ്ട്.

ഇവരാണ് വ്യാജരേഖകള്‍ ചമച്ചതെന്നും അജിത് കുമാറിന്റെ മൊഴിയില്‍ പറയുന്നു. ഫ്‌ളാറ്റ് മറിച്ചുവിറ്റ് ലാഭം നേ ടിയിട്ടില്ല. വീട് നിര്‍മിക്കുന്നത് ഭാര്യാപി താവ് നല്‍കിയ ഭൂമിയിലാണ്. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച്ചയാണ് അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ അ ന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി ത ള്ളിയത്. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥരായ എസ്പിയും ഡിവൈഎസ്പി യും അടങ്ങുന്ന സംഘമാണ് അന്വേ ഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Chief Minister’s Office orders clarification of suspicion; Discussions held with Anwar; Transcript of Ajith Kumar’s statement released

Share Email
LATEST
Top