റിച്ച്മണ്ട് (ടെക്‌സസ്) : ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ റിച്ചമണ്ടില്‍ ഒരു പൂള്‍ പാര്‍ട്ടിക്കിടെ കുളത്തില്‍വീണ കുട്ടി മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
ഫൂളിഷ് പ്ലെഷര്‍ കോര്‍ട്ടിലെ ഒരു വീട്ടില്‍ നടന്ന പൂള്‍ പാര്‍ട്ടിക്ക്‌ടെയാണ് കുട്ടി കുളത്തില്‍ മുങ്ങിയത്. കുട്ടിയെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് ഉടന്‍ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ പ്രായമോ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Child dies after falling into pool during pool party in Fort Bend County