ഗാസിയാബാദിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ; വിവാഹ ബ്യൂറോയുടെ മറവിൽ പ്രവർത്തിച്ച വൻ ശൃംഖല പിടിയിൽ

ഗാസിയാബാദിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ; വിവാഹ ബ്യൂറോയുടെ മറവിൽ പ്രവർത്തിച്ച വൻ ശൃംഖല പിടിയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസുകാരനെ കാണാതായതായി റാഷിദ് പോലീസിൽ പരാതി നൽകിയത് വൻ കുട്ടികളെ -കടത്ത് ശൃംഖലയിലേക്കാണ് അന്വേഷണത്തെ നയിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പലയിടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി, കുഞ്ഞില്ലാത്ത ദമ്പതികൾക്ക് വൻ തുകക്ക് വിൽക്കുന്ന സംഘമാണ് പ്രവർത്തിച്ചിരുന്നത്. വിവാഹ ബ്യൂറോയുടെ മറവിൽ പ്രവർത്തിക്കുന്ന ഈ സംഘത്തിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി.

പരാതി അന്വേഷിച്ച് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, കുട്ടിയുമായി പോകുന്ന ഒരാളെ കണ്ടെത്തി. അന്വേഷണം ഗാസിയാബാദിനടുത്തുള്ള ലോണിയിലെ വീട്ടിലേക്കെത്തി. അവിടെ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ പോലീസ്, പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നു.

കുട്ടിയെ മൊറാദാബാദിലെ ദമ്പതികൾക്ക് ₹2.5 ലക്ഷം രൂപക് നൽകാനായിരുന്നു ആദ്യം കരാർ, എന്നാൽ അവർ പിന്മാറി. തുടർന്ന് അമ്രോഹയിലെ ദമ്പതികൾ ₹1.5 ലക്ഷം നൽകാമെന്ന വ്യവസ്ഥയിൽ കരാർ ഉറപ്പിച്ചു. കുട്ടിയുമായി കാത്തിരിക്കുമ്പോൾ സ്ത്രീകളും ഉൾപ്പെടെ പ്രതികൾ പോലീസ് പിടിയിലായി.

അറസ്റ്റിലായവർ: മാംസകച്ചവടക്കാരനായ അഫ്സാർ, സ്വാതി അഥവാ ഷൈസ്ത, സന്ധ്യ ചൗഹാൻ, കൂലിപ്പണിക്കാരനായ 19 കാരൻ നവേദ്. അഫ്സാർ, നവേദിന് കമ്മീഷൻ വാഗ്ദാനം ചെയ്ത് കുട്ടിയെ തട്ടിക്കൊണ്ടുവരാൻ നിർദേശിച്ചതായി പോലീസ് പറയുന്നു.

തുടർ അന്വേഷണം നടത്തി ഒരു നഴ്‌സ്, ആശാ വർക്കർ, വിവാഹ ബ്യൂറോ നടത്തിയിരുന്ന മറ്റ് രണ്ട് സ്ത്രീകളെയും പിടികൂടി. ₹1.5 ലക്ഷം മുതൽ ₹5 ലക്ഷം വരെയായിരുന്നു ഒരു കുട്ടിയുടെ വില. ലിംഗവും നിറവും അനുസരിച്ച് വില വ്യത്യാസപ്പെടും. ഡൽഹി, മൊറാദാബാദ്, റൂർക്കി, അമ്രോഹ, ജമ്മു-കശ്മീർ മുതൽ നേപ്പാൾ വരെയും റാക്കറ്റ് വ്യാപിച്ചു പ്രവർത്തിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

വീടിന് പുറത്ത് കളിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ എടുത്ത് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു, താൽപ്പര്യമുള്ള ദമ്പതികളുമായി ഇടപാടുകൾ നടത്തും. സാമ്പത്തിക ബുദ്ധിമുട്ടുള്ള ഗർഭിണികൾക്കും കുഞ്ഞിനെ വേണ്ടെന്നുവച്ചവർക്കുമായിരുന്നു പ്രധാന ലക്ഷ്യം. രണ്ടുവർഷത്തിലേറെയായി സംഘം പ്രവർത്തിച്ചുവരികയായിരുന്നു. കേസിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Child Kidnapping in Ghaziabad; Major Racket Operating Under the Guise of a Marriage Bureau Busted

Share Email
Top