സിന്‍ജിയാങ് പ്രവിശ്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത പണിയാനുള്ള തയ്യാറെടുപ്പുമായി ചൈന

സിന്‍ജിയാങ് പ്രവിശ്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത പണിയാനുള്ള തയ്യാറെടുപ്പുമായി ചൈന

ബെയ്ജിങ്: സിന്‍ജിയാങ് പ്രവിശ്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത പണിയാനുള്ള തയ്യാറെടുപ്പുമായി ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയായ യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് അടുത്തുകൂടിയാണ് റെയില്‍പ്പാതയുടെ ഒരുഭാഗം കടന്നുപോകുന്നത്. ഇക്കൊല്ലം പണിതുടങ്ങുമെന്നാണ് കരുതുന്നതെന്ന് ഹോങ്കോങ് ആസ്ഥാനമായുള്ള മാധ്യമമായ ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോര്‍ട്ടുചെയ്തു.

റെയില്‍പ്പാതയുടെ നിര്‍മാണത്തിനായി സിന്‍ജിയാങ്-ടിബറ്റ് റെയില്‍വേ കമ്പനി (എക്‌സ്ടിആര്‍സി) ഔദ്യോഗികമായി രജിസ്റ്റര്‍ചെയ്തു. 9500 കോടി യുവാനാണ് (1.16 ലക്ഷംകോടി രൂപ) മൂലധനം. ചൈന സ്റ്റേറ്റ് റെയില്‍വേ ഗ്രൂപ്പാണ് കമ്പനിയുടമ. സിന്‍ജിയാങ്ങിലെ ഹൊടാനെയും ടിബറ്റിലെ ലാസയെയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാളം 2035-ഓടെ പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്.

റെയില്‍പ്പാളത്തിന്റെ ഒരുഭാഗം ഇന്ത്യ-ചൈന തര്‍ക്കപ്രദേശമായ അക്‌സായ് ചിന്‍ മേഖലയ്ക്കടുത്തുകൂടിയാണ് കടന്നുപോകുന്നത്. 1962-ലെ യുദ്ധത്തില്‍ പ്രധാന ഏറ്റുമുട്ടല്‍ നടന്ന അക്‌സായ് ചിന്‍ തങ്ങളുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അക്‌സായ് ചിന്‍ ഉള്‍പ്പെട്ട കിഴക്കന്‍ ലഡാക്കില്‍ 2020-ലുണ്ടായ സംഘര്‍ഷത്തിനുശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടുവരവേയാണ് ചൈന സിന്‍ജിയാങ്-ടിബറ്റ് റെയില്‍പ്പാതാ പദ്ധതിയുമായെത്തുന്നത്.

ചൈനയുടെ വമ്പന്‍നിര്‍മിതികളുടെയെല്ലാം കേന്ദ്രമായി മാറുകയാണ് പരിസ്ഥിതിലോല പ്രദേശമായ ടിബറ്റ്. ഈയിടെയാണ് ഇവിടെ അരുണാചല്‍പ്രദേശിനോടുചേര്‍ന്ന് ബ്രഹ്‌മപുത്രാ നദിയില്‍ പടുകൂറ്റന്‍ അണക്കെട്ടിന്റെ പണി ചൈന ആരംഭിച്ചത്.

China is preparing to build a railway connecting Xinjiang province with Tibet

Share Email
LATEST
More Articles
Top