ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ ജാമ്യം: ബിജെപി ഓഫീസിൽ ക്രൈസ്തവ നേതാക്കൾ കേക്കുമായി എത്തി

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ ജാമ്യം: ബിജെപി ഓഫീസിൽ ക്രൈസ്തവ നേതാക്കൾ കേക്കുമായി എത്തി

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടതിൽ നന്ദി അറിയിച്ചുകൊണ്ട് വിവിധ ക്രൈസ്തവ സഭാ പ്രതിനിധികൾ ബിജെപി സംസ്ഥാന ഓഫീസിലെത്തി. ബിലീവേഴ്സ് ചർച്ച്, മാർത്തോമാ സഭ, സിഎസ്ഐ, സാൽവേഷൻ ആർമി, കെഎംഎഫ് പെന്തക്കോസ്ത് ചർച്ച് തുടങ്ങിയ സഭകളുടെ പ്രതിനിധികളാണ് കേക്കുമായി എത്തിയത്.

വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘ആക്ട്‌സ്’ (ACTS) പ്രതിനിധികളാണ് മാരാർജി ഭവനിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ കണ്ടത്. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം അവരെ അറിയിച്ചു. ലോകത്തെവിടെയും പ്രതിസന്ധിയിലാകുന്ന മലയാളികൾക്ക് ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ സഹായഹസ്തവുമായി ബിജെപി ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടിയെന്നതാണ് ബിജെപിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേതാക്കളുടെ സംഘം

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപത അധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (സിഎസ്ഐ), ലഫ്റ്റനന്റ് കേണൽ സാജു ദാനിയേൽ, ലഫ്റ്റനന്റ് കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (കെഎംഎഫ് പെന്തക്കോസ്ത് ചർച്ച്), റവ. ബി.ടി. വർഗീസ്, റവ. യേശു ദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Chhattisgarh nuns’ bail: Christian leaders arrive at BJP office with cake

Share Email
LATEST
Top