ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ സംഭവിച്ച ഇരട്ട മേഘവിസ്ഫോടനങ്ങളിലൂടെ വലിയ ദുരന്തം. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞ് 1.45ന് മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേരാണ് മരണപ്പെട്ടത്. അൻപതിലേറെ ആളുകളെ ഇനിയും കണ്ടത്തേണ്ടതുണ്ട് . സമീപത്തുള്ള സുഖി മേഖലയിലും മേഘവിസ്ഫോടനം ഉണ്ടായതായി സർക്കാർ സ്ഥിരീകരിച്ചു.
മലമുകളിൽ നിന്ന് കുത്തിയൊഴുകിയ വെള്ളപ്പാച്ചിൽ വീടുകളിലൂടെ പാഞ്ഞുകയറി വാഹനങ്ങളെയും ജനങ്ങളെയും ഒഴുക്കികൊണ്ട്പോയി . നിരവധി വീടുകളും ഹോംസ്റ്റേകളും തകർന്നു. വിനോദസഞ്ചാരികൾ നിരവധിയെത്തുന്ന പ്രദേശമായതിനാൽ നഷ്ടം ഭീകരമാണ്.
റസിഡന്റുകൾ, വിനോദസഞ്ചാരികൾ എന്നിവർ ഉൾപ്പെടെ നിരവധി പേർ വെള്ളപ്പാച്ചിലിൽ കുടുങ്ങിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കെട്ടിടങ്ങൾ തകർന്നതോടെ ആളുകൾ അവയ്ക്കുള്ളിൽ കുടുങ്ങിയിരിക്കുന്നതായും, രക്ഷിക്കണമെന്നു നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രക്ഷാപ്രവർത്തനം ശക്തമാക്കി
സേനയും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹർഷിൽ മേഖലയിലാണ് ഇപ്പോൾ ഐടിബിപി സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നത്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള കരസേന ക്യാംപിൽ നിന്ന് ആദ്യ സംഘമായ 150 പേർ 10 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി. 15 മുതൽ 20 വരെ ആളുകളെ ഇതുവരെ രക്ഷപ്പെടുത്തിയതായും സൈനികർ അറിയിച്ചു. പരുക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നദികളിൽ ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പ്
ഖീർഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനെ തുടർന്ന് തീരപ്രദേശങ്ങളിലുള്ളവരെ അധികൃതർ സുരക്ഷിതമായ മേഖലകളിലേക്ക് മാറ്റുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുഴകൾക്കും നദികൾക്കും സമീപം പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അതിവേഗത്തിൽ 112 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
റോഡ് ഗതാഗതം തടസ്സം
മഴയോടെ കല്ലും മണ്ണുമായി ഒഴുകിയെത്തിയതിനെ തുടർന്ന് ബദ്രീനാഥ് ദേശീയപാതയിൽ പാഗൽനല – ഭാനെർപനിക്ക് ഇടയിൽ ഗതാഗതം തടസ്സപ്പെട്ടതായി ചമോലി പൊലീസ് അറിയിച്ചു. മണ്ണിനിരക്കുകൾ നീക്കാൻ ശ്രമം പുരോഗമിക്കുകയാണ്.
പ്രതിസന്ധി നേരിടാൻ സർക്കാർ നീക്കം
സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി ഫോണിൽ സംസാരിച്ചു. രണ്ട് യൂണിറ്റുകൾ ഉൾപ്പെടെയുള്ള സ്റ്റേറ്റ് ഡിസാസ്‌റ്റർ റെസ്പോൺസ് ഫോഴ്സ് ഉടൻ സ്ഥലത്തെത്തിയതായും ഐജി അരുൺ മോഹൻ ജോഷി അറിയിച്ചു.
നാട്ടുകാരുടെയും സന്ദർശകരുടെയും ജീവനു വേണ്ടി നിരവധി ഉദ്യോഗസ്ഥർ, സൈനികർ ഒന്നിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ, ദുരന്തം അവശേഷിച്ചവർക്കുള്ള അതിയായ ചോദ്യചിഹ്നങ്ങളുമാണ് ഉയർത്തുന്നത്.
Cloudburst Disaster in Uttarakhand: 78 Dead in Flash Floods, Several Missing; Homes and Vehicles Swept Away by Torrents