രാഹുലിനെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി, എംഎൽഎ സ്ഥാനം ഒഴിയണം; ‘ഗർഭിണിയോട് കൊന്ന് കളയുമെന്ന് പറഞ്ഞത് ക്രിമിനൽ സ്വഭാവം, നിയമനടപടി ഉറപ്പ്’

രാഹുലിനെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി, എംഎൽഎ സ്ഥാനം ഒഴിയണം; ‘ഗർഭിണിയോട് കൊന്ന് കളയുമെന്ന് പറഞ്ഞത് ക്രിമിനൽ സ്വഭാവം, നിയമനടപടി ഉറപ്പ്’

തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭിണിയായ ഒരു സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ക്രിമിനൽ സ്വഭാവമുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുലിന് ഇനി എത്രനാൾ ഇത്തരം വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം സംഭവങ്ങൾ ചില ഘട്ടങ്ങളിൽ നടന്നിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ അഭിപ്രായം പറയുന്നതിന് പകരം സമൂഹം തെറ്റുകൾക്കെതിരെ പ്രതികരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാഹുലിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാഹുൽ എം എൽ എ സ്ഥാനം ഒഴിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രവർത്തനത്തിൽ മാന്യതയും ധാർമ്മികതയും നഷ്ടപ്പെടുന്നത് കോൺഗ്രസിനകത്ത് മനോവ്യഥ സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ചിലർ രാഹുലിനെ തെറ്റായ രീതിയിൽ പ്രമോട്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന വാദവും ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെ മുതിർന്ന നേതാക്കളുടെ അഭിപ്രായം പോലും ആരാഞ്ഞ് പ്രതികരിക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. രാഷ്ട്രീയത്തിനും പൊതുപ്രവർത്തനത്തിനും അപമാനം വരുത്തുന്നവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Share Email
LATEST
Top