ഐ.എസ് നേതാവിനെ സഖ്യസേന സിറിയയില്‍ നിന്ന് പിടികൂടി

ഐ.എസ് നേതാവിനെ സഖ്യസേന സിറിയയില്‍ നിന്ന് പിടികൂടി

ബെയ്‌റൂട്ട് : തീവ്രവാദ സംഘടനയായ ഐഎസിന്റെ ഉന്നത നേതാവിനെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന സിറിയയില്‍ നിന്ന് പിടികൂടി. ഇറാഖ് സ്വദേശിയായ ഐഎസ് കമാന്‍ഡര്‍ അബൂ ഹഫ്‌സ് അല്‍ ഖുറൈഷി ആണ് പിടിയിലായത്.

ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്നുള്ള മേഖലയില്‍ നടത്തിയ സൈനികനീക്കത്തിലാണ് ഇയാളെ പിടികൂടിയത്. ഇറാഖ് സ്വദേശി സലാഹ് നൂമാന്‍ എന്നയാള്‍ കൊല്ലപ്പെടുകയും ചെയ്തു

രണ്ടു വര്‍ഷം മുന്‍പ് ഐഎസ് തലവന്‍ അബൂ ഹുസൈന്‍ അല്‍ ഖുറൈഷി കൊല്ലപ്പെട്ടതിനു പിന്നാലെ അബൂ ഹഫ്‌സ് അല്‍ ഖുറൈഷി എന്നയാളെ പിന്‍ഗാമിയായി ഐഎസ് നിയോഗിച്ചിരുന്നു. പിടികൂടിയ വിവരം ബ്രിട്ടനിലെ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.

Coalition forces capture IS leader in Syria

Share Email
Top