വെളിച്ചെണ്ണ വില കുതിക്കുന്നു: കേരഫെഡ് വെളിച്ചെണ്ണ സപ്ലൈകോ ഔട്ട്‌ലെറ്റ് വഴി വില കുറച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍

വെളിച്ചെണ്ണ വില കുതിക്കുന്നു: കേരഫെഡ് വെളിച്ചെണ്ണ സപ്ലൈകോ ഔട്ട്‌ലെറ്റ് വഴി വില കുറച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. ഇതിനിടെ വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിപണിയില്‍ ഇടപെടാല്‍ സിവില്‍ സപ്ലൈസ് വകുപ്പ്. കേരഫെഡിന്റെ വെളിച്ചെണ്ണ സപ്ലൈകോ ഔട്ട്ലെറ്റിലൂടെ വില കുറച്ചു നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വെളിച്ചെണ്ണ വില കുറച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അനുകൂലമായ നിലപാടാണ് കേരഫെഡ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.


ഡയറക്ടര്‍ ബോര്‍ഡുമായി ആലോചിച്ച് എത്രത്തോളം വില കുറച്ച് സപ്ലൈകോയ്ക്ക് വെളിച്ചെണ്ണ നല്‍കാന്‍ കഴിയുമെന്ന കാര്യം അറിയിക്കാമെന്ന് കേരഫെഡ് മാനേജ്‌മെന്റ് ഇന്നലത്തെ ചര്‍ച്ചയില്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. സബ്‌സിഡി കൂടി ഉള്‍പ്പെടുത്തി വില കുറച്ച് പരമാവധി ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ കേരഫെഡിന്റെ വെളിച്ചെണ്ണ സപ്ലൈകോ ഔട്ട്ലെറ്റിലൂടെ നല്‍കും.

എത്ര വില കുറക്കുമെന്ന് കേരഫെഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ച് വിവരം അറിയിക്കും.തീരുമാനമായാല്‍ തൊട്ടടുത്ത ദിവസം മുതല്‍ വെളിച്ചെണ്ണ ഉറപ്പാക്കുകയും വിതരണം ചെയ്യാനുമാണ് തീരുമാനം. 15 ഓടുകൂടി വിപണിയിലെ കൊപ്രയുടെ ഉല്പാദനത്തിന്റെയും ചെലവിന്റെയും കണക്കുകള്‍ കൂടി പരിശോധിച്ച് വില കുറച്ചു കൂടി കുറയ്ക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്‌സിഡി റേറ്റില്‍ വില കുറച്ച് നല്‍കാനുള്ള നടപടി നേരത്തെ ആരംഭിച്ചതാണെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Coconut oil prices soar: Government to distribute Kerafed Coconut Oil through Supplyco outlet at reduced prices

Share Email
Top