വോട്ടർപ്പട്ടിക ക്രമക്കേടിൽ രാജ്യവ്യാപക പ്രചാരണം; തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി കോൺഗ്രസ്

വോട്ടർപ്പട്ടിക ക്രമക്കേടിൽ രാജ്യവ്യാപക പ്രചാരണം; തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി കോൺഗ്രസ്

ന്യൂഡൽഹി: വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറി നടത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെ പ്രചാരണം ശക്തമാക്കി രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി ‘വോട്ട് ചോരി’ ഡോട്ട് ഇൻ എന്ന വെബ്സൈറ്റിന് തുടക്കമിട്ടു. ജനങ്ങൾ ഈ പ്രചാരണത്തിൽ ചേരണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനുള്ള ഒരു വലിയ മുന്നേറ്റമാണിതെന്നും രാഹുൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിറ്റൽ വോട്ടർ പട്ടിക നൽകണമെന്നതാണ് ഈ പ്രചാരണത്തിന്റെ പ്രധാന ആവശ്യം. നിലവിലെ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും, കള്ളവോട്ടുകൾ തടയാൻ ഡിജിറ്റൽ സംവിധാനം സഹായകമാകുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വോട്ടർപട്ടിക സുതാര്യമാക്കുന്നതിലൂടെ മാത്രമേ ജനാധിപത്യം സംരക്ഷിക്കാൻ സാധിക്കൂവെന്നും രാഹുൽ വ്യക്തമാക്കി.

ജനങ്ങളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ‘വോട്ട് ചോരി’ വെബ്സൈറ്റിലൂടെ സാധാരണക്കാർക്ക് തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാനും, ഈ വിഷയത്തിൽ പൊതുജന ബോധവൽക്കരണം നടത്താനും സാധിക്കും. ഈ നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന്മേൽ സമ്മർദ്ദം ചെലുത്തുമെന്നും, ഭാവിയിൽ കൂടുതൽ നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു.

Share Email
Top