ട്രംപ് ഭരണകൂടത്തിന് അനുകൂലമായ കോടതി വിധി; സംരക്ഷണം നഷ്ടപ്പെടുക 60,000 കുടിയേറ്റക്കാർക്ക്, നാടുകടത്തും

ട്രംപ് ഭരണകൂടത്തിന് അനുകൂലമായ കോടതി വിധി; സംരക്ഷണം നഷ്ടപ്പെടുക 60,000 കുടിയേറ്റക്കാർക്ക്, നാടുകടത്തും

വാഷിംഗ്ടണ്‍: 60,000 കുടിയേറ്റക്കാർക്ക് സംരക്ഷണം നൽകിയിരുന്ന കീഴ്ക്കോടതിയുടെ ഉത്തരവ് താൽക്കാലികമായി റദ്ദാക്കി ഫെഡറൽ അപ്പീൽ കോടതി . ഇത് ട്രംപ് ഭരണകൂടത്തിന് അനുകൂലമായ ഒരു തീരുമാനമാണ്. സാൻ ഫ്രാൻസിസ്കോയിലെ യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് പുറപ്പെടുവിച്ച അടിയന്തര ഉത്തരവ് പ്രകാരം, ഓഗസ്റ്റ് 5-ന് ‘താത്കാലിക സംരക്ഷണം’ (Temporary Protected Status – TPS) അവസാനിച്ച ഏകദേശം 7,000 നേപ്പാൾ പൗരന്മാരെ തിരിച്ചയക്കാനുള്ള പദ്ധതികളുമായി ട്രംപ് സർക്കാരിന് മുന്നോട്ട് പോകാൻ കഴിയും.

ഇതുപോലെ, സെപ്റ്റംബർ 8-ന് ടിപിഎസ് സംരക്ഷണം അവസാനിക്കുന്ന 51,000 ഹോണ്ടുറാസ്, 3,000 നിക്കരാഗ്വൻ പൗരന്മാരെയും അതിനുശേഷം നാടുകടത്താൻ കഴിയും. ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ്, ഡോണൾഡ് ട്രംപ് എന്നിവർ നിയമിച്ച മൂന്ന് ജഡ്ജിമാരുടെ പാനൽ, പ്രാദേശിക കോടതിയുടെ ഉത്തരവ് ഈ കോടതിയുടെ അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്തിരിക്കുകയാണെന്ന് വ്യക്തമാക്കി.

പ്രകൃതിദുരന്തങ്ങളോ രാഷ്ട്രീയ അസ്ഥിരതയോ കാരണം സ്വന്തം രാജ്യം സുരക്ഷിതമല്ലാത്ത കുടിയേറ്റക്കാർക്ക് യുഎസിൽ താമസിക്കാനും നിയമപരമായി ജോലി ചെയ്യാനും അനുവാദം നൽകുന്ന, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ ഒരു മാനുഷിക പദ്ധതിയാണ് ടിപിഎസ്.

Share Email
LATEST
More Articles
Top