ന്യൂഡൽഹി: എഎഫ്സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ കളിക്കാൻ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്താൻ സാധ്യത. സെപ്റ്റംബർ 16 മുതൽ ഡിസംബർ 10 വരെയാണ് മത്സരങ്ങൾ.
കഴിഞ്ഞദിവസം മലേഷ്യയിലെ ക്വാലാലംപുരിൽ നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പിൽ റൊണാൾഡോയുടെ ക്ലബ്ബായ സൗദിയിലെ അൽ നസറും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണ് റൊണാൾഡോയുടെ ഇന്ത്യയിലേക്കുള്ള വഴി തെളിഞ്ഞത്. ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ.
ചാമ്പ്യൻസ് ലീഗിലെ പശ്ചിമമേഖലയിലെ 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഇതിൽ പോട്ട് ഒന്നിൽ സൗദി ക്ലബ് അൽ നസറും പോട്ട് മൂന്നിൽ ബഗാനും പോട്ട് നാലിൽ ഗോവയും ഉൾപ്പെട്ടിരുന്നു.
അതേസമയം, മെസി കേരളത്തിലെത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമിടെയാണ് ഫുട്‌ബോളിലെ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തുന്നത്.
Cristiano Ronaldo heads to India, FC Goa and Al Nasr in same group in AFC Champions League